ഫുട്ബോൾ മൈതാനത്ത് വളരെ വിരളമായിട്ടാണെങ്കിലും ആളഉകൾ കണ്ട് പരിചയിച്ച ഒരു കാഴ്ചയാണ് മൈതാനത്തേക്കുള്ള ആരാധകരുടെ കടന്ന് കയറ്റം. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് തങ്ങളുടെ ഇഷ്ടതാരത്തെ ഒന്ന് അടുത്ത് കാണാൻ അദ്ദേഹത്തെ ഒന്നു തൊടാൻ പറ്റിയാൽ ഒരു സെൽഫിയെടുക്കാൻ, ഇങ്ങനെ നിരവധിയായ ആഗ്രഹങ്ങളോടെയാണ് ആരാധകർ മത്സരം നടക്കുമ്പോൾ മൈതാനത്തേക്ക് ഓടിയെത്തുന്നത്. അതുപോലെ ഒരു സംഭവമാണ് കൊറോണക്കാലത്തും ആവർത്തിക്കപ്പെട്ടത്. എന്നാൽ ഈ ആരാധകനെതിരെ കർശന നടപടിയെടുക്കാനാണ് ലാ ലീഗ അധികൃതരുടെ തീരുമാനം.

കൊറോണ വൈറസ് വലിയ ആഘാതം സൃഷ്ടിച്ച സ്‌പെയ്നിൽ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കായിക മത്സരങ്ങൾ പുഃനരാരംഭിച്ചത്. പ്രത്യേകിച്ച ലാ ലീഗ. ശനിയാഴ്ച നടന്ന ബാഴ്സലോണ – റിയൽ മല്ലാർക്കോ മത്സരത്തിനിടെയാണ് മെസി ആരാധകൻ മൈതാനത്തേക്ക് എത്തിയത്. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇയാൾ മത്സരത്തിന്റെ രണ്ടാം പകുതിയിൽ സ്റ്റേഡിയത്തിനുള്ളിൽ കടന്ന് കൂടുകയും ചെയ്തത്.

Also Read: നാലാം നമ്പർ ബാറ്റ്സ്മാൻ, ആസൂത്രണത്തിന്റെ അഭാവം: 2019 ലോകകപ്പിലെ വീഴ്ചകളെക്കുറിച്ച് ഇർഫാൻ പത്താൻ

കൊറോണ വൈറസ് വ്യാപനം തടയുക എന്ന വലിയ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്ന രീതിയിൽ പെരുമാറിയ ഇദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കാനാണ് ലാ ലീഗ അധികൃതരുടെ തീരുമാനം. മെസി എന്ന എഴുതിയ അർജന്റീനിയൻ ജേഴ്സിയിലാണ് ഇയാൾ സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ചത്.

“മറ്റുള്ളവരുടെ ആരോഗ്യം അപകടത്തിലാക്കുകയും മത്സരത്തിന്റെ സമഗ്രതയെ നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കും,”ലാ ലീഗ പ്രസ്താവനയിൽ അറിയിച്ചു.

ഫ്രഞ്ച് മല്ലോർക്കയിലെ തമസക്കാരനായ ഇദ്ദേഹം രണ്ട് മീറ്റർ വേലി തകർത്താണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. മത്സരം നടക്കുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ താൻ ഇത് ആസൂത്രണം ചെയ്തിരുന്നു, മെസ്സിക്കൊപ്പം ഒരു ഫോട്ടോയും അദ്ദേഹത്തെ കാണാനും താൻ ആഗ്രഹിച്ചിരുന്നെന്നും ഇയാൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook