സ്പെയിൻ: ലിയണൽ മെസി വീണ്ടും രക്ഷകനായി അവതരിച്ചതോടെ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ ബാഴ്സിലോണയ്ക്ക് ജയം. അത്ലറ്റിക്കോയുടെ തട്ടകത്ത് നടന്ന മത്സരത്തിൽ 1 എതിരെ 2 ഗോളുകൾക്കായിരുന്നു കാറ്റലോണിയക്കാർ വിജയം ആഘോഷിച്ചത്. അതേ സമയം വിയ്യറയലിനെ 2 എതിരെ 3 ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡും വിജയം ആഘോഷിച്ചു.
ഫോം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബാഴ്സിലോണയ്ക്ക് കടുകട്ടിയായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരം.64 മിനുറ്റിൽ റഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്സയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ മിനുറ്റുകൾക്കം നായകൻ ഡിയേഗോ ഗോഡീന്രെ ഗോളീലൂടെ ബാഴ്സ ഒപ്പമെത്തി. എന്നാൽ കളി അവസാനിക്കാൻ മിനുറ്റുകൾ ശേഷിക്കെ നെയ്മറിന്റെ പാസിൽ നിറയൊഴിച്ച് ലിയണൽ മെസി ബാഴ്സയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
ചിരവൈരികളായ വിയ്യറയലിന് എതിരെ വിയർത്തുകളിച്ചാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ട്രിഗോറസിന്റേയും ബക്കാമ്പുവിന്രേയും ഗോളിലൂട വിയറയൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ 64 മിനുറ്റിൽ ഗാരത് ബെയ്ലിന്റെ ഗോളിലൂടെ റയൽ മാഡ്രിഡ് രക്ഷാപ്രവർത്തനം ആരംഭിച്ചു.
72 മിനുറ്റിൽ സ്വന്തം ബോക്സിൽവെച്ച് വിയ്യറയൽ താരം പന്ത് കൈ കൊണ്ട് തൊട്ടതിന് റഫറി റയലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു.കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിഴച്ചില്ല. ഇതോടെ ലാലീഗയിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോൾ നേടുന്ന താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കി.83 മിനുറ്റിൽ മാഴ്സെലോയുടെ ക്രോസിഷ തലവെച്ച് യുവതാരം അൽവാരോ മൊറാറ്റ റയലിന്രെ വിജയം ഉറപ്പിക്കുയിരുന്നു.
ലാലീഗയിൽ 23 മത്സരങ്ങൾ കളിച്ച റയൽ മാഡ്രിഡ് 55 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് . 24 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുള്ള ബാഴ്സിലോണ രണ്ടാം സ്ഥാനത്താണ്.