തോൽവിയിൽ ഞെട്ടി ബാഴ്‌സ; ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് റയൽ

ഫുട്‌ബോൾ കാണികളെ മുഴുവൻ നിരാശരാക്കി സൂപ്പർതാരം ലെയണൽ മെസിയുടെ ബാഴ്‌സ ഒസാസുനയോട് തോൽവി വഴങ്ങി

മാഡ്രിഡ്: അപ്രതീക്ഷിത തോൽവിയിൽ നിരാശരായി ബാഴ്‌സലോണ തല താഴ്‌ത്തിയപ്പോൾ ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് റയൽ മഡ്രിഡ് ആഘോഷിച്ചു. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ മഡ്രിഡ് ഇത്തവണത്തെ ലാ ലിഗ കിരീടം സ്വന്തമാക്കിയത്. റയലിന്റെ 34-ാമത്തെ ലാ ലിഗ കിരീടമാണിത്. അത്യുഗ്രൻ പ്രകടനമാണ് സമീപകാലങ്ങളിൽ സിനദീൻ സിദാന്റെ സംഘം പുറത്തെടുത്തത്.

വിയ്യാറയലിനെതിരായ മത്സരം ജയിച്ചതോടെ ഒരു കളി ശേഷിക്കെ റയൽ മഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാമത്തെത്തി. ഒരു മത്സരം ബാക്കിനിൽക്കെ റയലിനു 86 പോയിന്റ് ഉണ്ട്. റയലിനുവേണ്ടി ഫ്രഞ്ച് താരം കരീം ബെൻസേമയാണ് ഗോളുകൾ സ്വന്തമാക്കിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിന്റെ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് ബെൻസേമ ആദ്യ ഗോൾ നേടുന്നത്. മിന്നും ഫോമിലുള്ള ബെൻസേമ 77-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് റയലിനെ കിരീട നേട്ടത്തിലെത്തിച്ചു. ഇബോറയുടെ ഹെഡർ ഗോളിലൂടെ വിയ്യാറയൽ മത്സരത്തിലേക്കു തിരിച്ചെത്താൻ പരിശ്രമിച്ചെങ്കിലും ലക്ഷ്യം വിജയം കണ്ടില്ല. അവസാന മിനിറ്റുകളിൽ മികച്ച പ്രകടനമാണ് വിയ്യാറയൽ പുറത്തെടുത്തത്.

അതേസമയം, ഫുട്‌ബോൾ കാണികളെ മുഴുവൻ നിരാശരാക്കി സൂപ്പർതാരം ലെയണൽ മെസിയുടെ ബാഴ്‌സ ഒസാസുനയോട് തോൽവി വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒസാസുന ബാഴ്‌സയെ കീഴടക്കിയത്. ജെറാദ് പിക്വെയുടെ പിഴവില്‍ മത്സരത്തിന്റെ 16-ാം മിനിറ്റില്‍ അര്‍ണെയ്‌സിലൂടെയാണ് ഒസാസുന ആദ്യഗോൾ നേടുന്നത്. രണ്ടാം പകുതിയുടെ 62-ാം മിനിറ്റില്‍ ലെയണൽ മെസിയുടെ ഫ്രീകിക്ക് ഗോളിലൂടെ ബാഴ്‌സ സമനില പിടിച്ചു. എന്നാൽ, ഇഞ്ചുറി ടെെമിൽ റോബര്‍ട്ടോ ടോറസ് നേടിയ ഗോളില്‍ ഒസാസുന വിജയതീരമണഞ്ഞു. സ്വന്തം മെെതാനത്ത് ഏറെ നിരാശരായാണ് മെസിയും സംഘവും മത്സരശേഷം നിന്നത്. ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീം ആണ് ബാഴ്‌സ. ബാഴ്‌സയേക്കാൾ ഏഴ് പോയിന്റ് കൂടുതലാണ് കിരീടം ചൂടിയ റയൽ മഡ്രിഡിന്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: La liga real madrid champions braca defeated by osasuna

Next Story
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; ജോഫ്ര ആർച്ചറിനെ രണ്ടാം മത്സരത്തിൽ നിന്ന് പുറത്താക്കിjofra archer,ജോഫ്രാ ആർച്ചർ,Kane Williamson,കെയ്ൻ വില്യംസ്,David White, ഡേവിഡ് വൈറ്റ്,Ashley Giles, racial abuse, വംശീയ അധിക്ഷേപം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com