Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

സെഞ്ചുറി, അവസാന വിക്കറ്റില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ട്; പെരേര ലങ്കയെ നയിച്ചത് ചരിത്ര വിജയത്തിലേക്ക്

304 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് 226 റണ്‍സിലെത്തി നില്‍ക്കെ ഒമ്പതാമത്തെ വിക്കറ്റും നഷ്ടമായിരുന്നു

Kusal Perera, Sri Lanka, South Africa, test, ie malayalam, കുസാല്‍ പെരേര, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഐഇ മലയാളം

കിങ്‌സ്‌മെഡ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ കുസാല്‍ പെരേരയുടെ ഐതിഹാസിക സെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ വിജയം. ഒരു വിക്കറ്റിനാണ് ശ്രീലങ്ക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ വിജയങ്ങളിലൊന്ന് നേടിയത്.

പത്താം വിക്കറ്റിലെ കൂട്ടുകെട്ടാണ് ലങ്കക്ക് വിജയം നേടി കൊടുത്തത്. തന്റെ കരിയര്‍ ബെസ്റ്റായി 153 റണ്‍സുമായി അവസാന നിമിഷം വരെ കളത്തില്‍ പോരാടുകയായിരുന്നു പെരേര. വാലറ്റതാരം വിശ്വ ഫെര്‍ണാണ്ടോയും ചേര്‍ന്നതോടെ അവിശ്വസനീയമായ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. അവസാന വിക്കറ്റില്‍ ചേര്‍ത്തത് 78 റണ്‍സാണ്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച 14 ടെസ്റ്റുകളില്‍ ഇത് രണ്ടാം തവണ മാത്രമാണ് ലങ്ക ജയിക്കുന്നത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 304 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് 226 ാം റണ്‍സിലെത്തി നില്‍ക്കെ ഒമ്പതാമത്തെ വിക്കറ്റും നഷ്ടമായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഫെര്‍ണാണ്ടോയെ മറുവശത്ത് സംരക്ഷിച്ചു നിര്‍ത്തി പെരേര പോരാടുകയായിരുന്നു. വെറും 27 പന്തുകള്‍ മാത്രമാണ് ഫെര്‍ണാണ്ടോക്ക് നേരിടേണ്ടി വന്നത്. 96 പന്തുകള്‍ നീണ്ടു നിന്നതായിരുന്നു കൂട്ടുകെട്ട്. 6 റണ്‍സ് മാത്രമാണ് ഫെര്‍ണാണ്ടോ എടുത്തത്. പക്ഷെ പെരേരക്ക് നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്.

നേരത്തെ 206-5 എന്ന നിലയിലായിരുന്ന ലങ്കയെ ആറാം വിക്കറ്റില്‍ പെരേരും 48 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയും ചേര്‍ന്നാണ് പ്രതീക്ഷ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 96 റ്ണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് വിക്കറ്റെടുത്ത കേശവ് മഹാരാജ് ലങ്കയ്ക്ക് തിരിച്ചടി നല്‍കി. ഡി സില്‍വയേയും പിന്നാലെ തന്നെ ലക്മലിനേയും കേശവ് പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ മറുവശത്ത് പെരേര രണ്ടിലൊന്ന് അറിയാതെ പോകാന്‍ ഒരുക്കമായിരുന്നില്ല.

അഞ്ച് സിക്‌സും 12 ഫോറുമടങ്ങുന്നതാണ് പെരേരയുടെ സെഞ്ചുറി. അവസാനം ഫോറിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ച പെരേര ക്ഷീണിതനായി ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്നു. അപ്പോഴേക്കും ലങ്കന്‍ ഡ്രെസ്സിങ് റൂം സമീപകാലത്തൊന്നും കണ്ടില്ലാത്ത ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kusal perera takes srilanka to historic test victory

Next Story
ഇറാനി കപ്പില്‍ മുത്തമിട്ട് വിദര്‍ഭ; സമ്മാനത്തുക ധീര ജവാന്മാർക്ക് സമർപ്പിക്കുന്നുവെന്ന് ടീം
The moderation of comments is automated and not cleared manually by malayalam.indianexpress.com