scorecardresearch

ശ്രീലങ്കൻ ക്രിക്കറ്റർ കുശാൽ മെൻഡിസിന്റെ കാറിടിച്ച് 64 കാരൻ മരിച്ചു; താരം അറസ്റ്റിൽ

കുശാൽ മദ്യപിച്ചിരുന്നോ എന്നതടക്കുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്

ശ്രീലങ്കൻ ക്രിക്കറ്റർ കുശാൽ മെൻഡിസിന്റെ കാറിടിച്ച് 64 കാരൻ മരിച്ചു; താരം അറസ്റ്റിൽ

കൊളമ്പോ: ശ്രീലങ്കന താരം കുശാൽ മെൻർഡീസിന്റെ വാഹനം ഇടിച്ച് 64 കാരൻ മരിച്ചതിന് പിന്നാലെ താരം അറസ്റ്റിൽ. ഇന്ന് രാവിലെയാണ് സൈക്കിൾ യാത്രികനായിരുന്നയാൾ കുശാലിന്റെ കാറിടിച്ച് മരിച്ചത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പ്രദേശവാസിയായ സൈക്കിൾ യാത്രികനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുശാൽ മദ്യപിച്ചിരുന്നോ എന്നതടക്കുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് തന്നെ താരത്തെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ നിന്നടക്കം പ്രതികരണമുണ്ടാകുവെന്നാണ് കരുതുന്നത്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മെൻഡിസ് ശ്രീലങ്കക്കായി 44 ടെസ്റ്റ് മത്സരങ്ങളും 74 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധിക്ക് ശേഷം പരിശീലനം പുനരാരംഭിച്ച ശ്രീലങ്കൻ ദേശീയടീമിൻെറയും ഭാഗമാണ് 25കാരനായ കുശാൽ മെൻഡിസ്.

നേരത്തെ ജൂൺ-ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയടക്കം മാറ്റിവച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ ക്രിക്കറ്റിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ് ദ്വീപ് രാജ്യം. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം രാജ്യത്ത് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kusal mendis arrested for running over and killing 64 year old cyclist