scorecardresearch

പാക്കിസ്ഥാനെ തരിപ്പണമാക്കി അതിവേഗ സെഞ്ചുറി; ഇന്ന് പിറന്നത് 3 കിടിലൻ ശതകങ്ങൾ!

ഒരു ലങ്കൻ താരത്തിന്റെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് മെൻഡിസ് ഇന്ന് നേടിയത്

ഒരു ലങ്കൻ താരത്തിന്റെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് മെൻഡിസ് ഇന്ന് നേടിയത്

author-image
Sports Desk
New Update
Kusal Mendis | David Malan | world cup cricket 2023

ശ്രീലങ്കയുടെ കുശാൽ മെൻഡിസ് സിക്സർ പറത്തുന്നു | ഫൊട്ടോ: X/ ICC Cricket World Cup

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ടൂർണമെന്റിൽ ഇന്ന് പിറന്നത് ചാരുതയേറിയ മൂന്ന് കിടിലൻ സെഞ്ചുറികളാണ്. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തിലാണ് ആദ്യ സെഞ്ചുറി പിറന്നത്. ഇംഗ്ലീഷ് ഓപ്പണർ ഡേവിഡ് മലനാണ് (140) തകർപ്പൻ സെഞ്ചുറിയുമായി ടീമിന്റെ രക്ഷകനായത്.

Advertisment

അഞ്ച് കൂറ്റൻ സിക്സറുകളും 16 ഫോറുകളും സഹിതമാണ് മലൻ ടീമിനെ 50 ഓവറിൽ 364-9 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. വെറും 107 പന്തുകൾ നേരിട്ടാണ് 130.84 സ്ട്രൈക്ക് റേറ്റിൽ താരം അതിവേഗം റൺവാരിയത്. ജോ റൂട്ടും (82) ബെയർസ്റ്റോയും (52) അർധ സെഞ്ചുറികളോടെ ഉറച്ച പിന്തുണയേകിയിരുന്നു.

ഹൈദരാബാദിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരത്തിലാണ്, ഇന്നത്തെ മറ്റൊരു തകർപ്പൻ വെടിക്കെട്ട് സെഞ്ചുറി പിറന്നത്. ഒരു ലങ്കൻ താരത്തിന്റെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് വിക്കറ്റ് കീപ്പർ ബാറ്ററായ കുശാൽ മെൻഡിസ് (122) ഇന്ന് നേടിയത്. ആറ് പടുകൂറ്റൻ സിക്സുകളും 14 ഫോറുകളും ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. 158.44 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

Advertisment

മികച്ച പേസർമാരും ലോകത്തര സ്പിന്നർമാരും ഉൾപ്പെടുന്ന പാക്കിസ്ഥാനെതിരെ, വെറും 65 പന്തിലാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചെത്തിച്ചത്. 77 പന്തുകളിൽ നിന്നാണ് 122 റൺസ് വാരിയ മെൻഡിസിനെ ഹസൻ അലിയാണ് പുറത്താക്കിയത്. ഇമാം ഉൾഹഖാണ് താരത്തെ ക്യാച്ചെടുത്ത് പുറത്താക്കിയത്.

സദീര സമരവിക്രമയാണ് (100*) ലങ്കയ്ക്കായി ഇന്നത്തെ മൂന്നാമത്തെ സെഞ്ചുറി നേടിയത്. 82 പന്തുകളിൽ നിന്ന് 10 ഫോറുകളും രണ്ട് സിക്സറുകളും സഹിതമാണ് താരം ശതകം തികച്ചത്. രണ്ട് താരങ്ങൾ സെഞ്ചുറി കണ്ടെത്തിയതോടെ ലങ്കൻ സ്കോർ മുന്നൂറ് കടന്നിട്ടുണ്ട്. പതും നിസങ്ക (51) ലങ്കയ്ക്കായി അർധസെഞ്ചുറി നേടി.

Cricket World Cup Srilanka England Cricket Team Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: