കണ്ടിട്ടും മിണ്ടാതെ ആറുമാസം! നായകനും പരിശീലകനും ‘മൗനവൃതത്തിലായിരുന്നുവെന്ന്’ വെളിപ്പെടുത്തല്‍

കുംബ്ലെയുമായുളള അഭിപ്രായവ്യത്യാസം കാരണം പരിശീലനത്തില്‍ പങ്കെടുത്താല്‍ പോലും കോഹ്ലി വേണ്ടരീതിയില്‍ ആശയവിനിമയം നടത്താറില്ല

virat kohli, anil kumble, indian team

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ച് പുറത്തുപോയ അനില്‍ കുംബ്ലെയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ആറുമാസമായി ശരിയായി സംസാരിക്കാറുപോലുമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ബിസിസിഐയിലെ ഒരു ഉന്നതവ്യക്തിയെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുംബ്ലെയുമായുളള അഭിപ്രായവ്യത്യാസം കാരണം പരിശീലനത്തില്‍ പങ്കെടുത്താല്‍ പോലും ഇരുവരും വേണ്ടരീതിയില്‍ ആശയവിനിമയം നടത്താറില്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനു പിന്നാലെയായിരുന്നു കോച്ചുമായുള്ള സംസാരം കോഹ്ലി ഒഴിവാക്കാന്‍ തുടങ്ങിയതെന്നും ബിസിസിഐ അംഗം പറയുന്നു.

പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ശ്രമിച്ചെങ്കിലും വിജയം കണ്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നായകനും പരിശീലകനും തമ്മിലുളള തര്‍ക്കത്തില്‍ മുന്‍ സഹകളിക്കാരായ സമിതി അംഗങ്ങള്‍ വേണ്ടരീതിയില്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്നും കുംബ്ലെയോട് മുഖം തിരിഞ്ഞുനിന്നതായും വിവരമുണ്ട്.

പരിശീലക സ്ഥാനത്തു നിന്നും കുംബ്ലെ രാജി വെച്ചതില്‍ പ്രതിഷേധമറിയിച്ച് മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് ദു:ഖകരമായ ദിനമാണെന്നായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. വിരാട് കോഹ്ലിയും അനിൽ കുംബ്ലെയും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘കുംബ്ലെ സ്ഥാനം ഏറ്റെടുത്തതില്‍ പിന്നെ ഇന്ത്യ എല്ലായിടത്തും ജയിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ അനില്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ കരുതുന്നില്ല. എല്ലാ ടീമിലും എന്തെങ്കിലുമൊക്കെ പ്രശ്‌നമുണ്ടാകാം പക്ഷെ റിസള്‍ട്ടാണ് നോക്കേണ്ടത്’ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ സുനിൽ ഗവാസ്കർ വ്യക്തമാക്കി.
അതേസമയം, നായകന്‍ കോഹ്‍ലിയുടെ കടുത്ത നിലപാടുകളാണ് വിജയങ്ങളുടെ സൂത്രധാരനായിട്ടും പരിശീലക സ്ഥാനം ത്യജിക്കാന്‍ കുംബ്ലെയെ നിര്‍ബന്ധിതനാക്കിയതെന്ന വാര്‍ത്തകൾ ആരാധകർക്കിടയിലും കടുത്ത അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. കോഹ്ലിയോടാണ് സ്വാഭാവികമായും നവമാധ്യമങ്ങളിൽ രോഷം അണപൊട്ടുന്നത്.

കൊഹ്‍ലിയുടെ അപക്വതക്ക് കുംബ്ലെയെ ബലി കൊടുക്കണോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. എന്നാൽ ഭിന്നതകളുണ്ടെന്ന സത്യം കുംബ്ലെ പരസ്യമാക്കിയതോടെ കൊഹ്‍ലിയുടെ വിശദീകരണം ആവശ്യമാണെന്ന നിലപാടുമായി കോഹ്ലി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kumble kohli communication had stopped six months ago

Next Story
ജീവിതത്തില്‍ പ്രകാശം പരത്താന്‍ ‘മാലാഖ’ എത്തിയെന്ന് ഗൗതം ഗംഭീര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express