ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ വിവാദ ഓവര്‍ ത്രോയില്‍ പിഴവ് സമ്മതിച്ച് അമ്പയര്‍ ധര്‍മ്മസേന. ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്കിയ തീരുമാനത്തിനെതിരെ മുന്‍ അമ്പയര്‍ സൈമണ്‍ ടോഫലടക്കം രംഗത്തെത്തിയിരുന്നു. അതേസമയം, കളിയുടെ ഗതിമാറ്റിയ തീരുമാനത്തില്‍ തനിക്ക് ഖേദമില്ലെന്നും ധര്‍മ്മസേന പറഞ്ഞു.
ന്യൂസിലന്‍ഡ് ഫീല്‍ഡര്‍ മാര്ട്ടിന് ഗപ്റ്റില്‍ എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ കെണ്ട് ബൗണ്ടറിയാവുകയായിരുന്നു. പൊതുവെ അഞ്ച് റണ്‍സ് ആണ് ഇത്തരം സാഹചര്യങ്ങളില്‍ നല്‍കാറ്. എന്നാല്‍ ധര്‍മ്മസേന ആറ് റണ്‍സ് നല്കി. ഇംഗ്ലണ്ടിനെ കളി സമനിലയിലാക്കാന്‍ ഈ ഒരു റണ്‍ സഹായിച്ചിരുന്നു.
”ടിവി റീപ്ലേകള്‍ കണ്ടതിന് ശേഷം ആളുകള്‍ക്ക് എന്തും പറയാന്‍ എളുപ്പമാണ്. ഇപ്പോള്‍ റിപ്ലേകള്‍ കാണുമ്പോള്‍ ആ തീരുമാനത്തില്‍ പിഴവുണ്ടായിരുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഗ്രൗണ്ടില്‍ ടിവി റീപ്ലേയില്ല. പക്ഷെ ഞാന്‍ ആ തീരുമാനത്തില്‍ ഒരിക്കലും ഖേദിക്കില്ല. മാത്രവുമല്ല, ഐസിസി എന്നെ പ്രശംസിക്കുകയും ചെയ്തു” എന്നായിരുന്നു ധര്‍മ്മസേനയുടെ പ്രതികരണം.
അതേസമയം, നിയമപ്രകാരം ആ ഘട്ടത്തില്‍ തേര്‍ഡ് അമ്പയറെ സമീപിക്കാന്‍ സാധിക്കില്ലെന്നും ധര്‍മ്മസേന വിശദീകരിച്ചു.
”പുറത്താകല്‍ ഇല്ലാത്തതിനാല്‍ ആ സാഹചര്യത്തില്‍ തേര്‍ഡ് അമ്പയറുമായി ബന്ധപ്പെടാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ലെഗ് അമ്പയറുമായി സംസാരിച്ചു, അത് മറ്റെല്ലാ അമ്പയര്‍മാരും മാച്ച് റഫറിയും കേട്ടതുമാണ്. ആര്‍ക്കും ടിവി റീപ്ലെ നോക്കാന്‍ പറ്റിയില്ലെങ്കിലും എല്ലാവരും ബാറ്റ്സ്മാന്മാര് ക്രീസിലെത്തിയതായി പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ തീരുമാനമെടുത്തത്”.
”ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ടെന്ന് എല്ലാവരും മനസിലാക്കണം. ബാറ്റ്സ്മാന് റണ്‍ പൂര്‍ത്തിയാക്കിയോ എന്ന് നോക്കണം, ഫീല്‍ഡറെ നോക്കണം, സെക്കന്റ് റണ്‍ ഓടിയോ, ത്രോ എങ്ങനെ എ്ന്നൊക്കെ നോക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.