ധർമശാല: ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കെതിരെ ഓസീസ് 300 റണ്‍സിന് പുറത്ത്. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും മികവിലാണ് ഓസ്ട്രേലിയ മോശമല്ലാത്ത സ്കോറിലെത്തിയത്. അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെ മികവിലാണ് എതിരാളികളെ 300ല്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്കായത്.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാറ്റ് റെൻഷോയെ ക്ലീൻ ബൗൾഡ് ചെയ്ത് ഉമേഷ് യാദവ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകിയിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ് ക്യാപ്ടൻ സ്റ്റീവ് സ്മിത്തും (173 പന്തിൽ 111) ഡേവിഡ് വാർണ(56)റും ചേർന്ന് രണ്ടാം വിക്കറ്റിൽ 134 റൺസാണ് ചേർത്തത്. ടീം സ്കോർ 144ൽ നിൽക്കെ കുഷദീപിന്റെ പന്തിൽ രഹാനെ പിടിച്ച് വാർണർ പുറത്തായി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു ആസ്ട്രേലിയയ്ക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമാകുകയായിരുന്നു.
പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഒഴിവിലാണ് കുല്‍ദീപ് യാദവ് അന്തിമ ഇലവനില്‍ ഇടംപിടിച്ചത്. നാലു ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റ് ഒസ്ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയും വിജയിച്ചപ്പോൾ മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചു.