കൊല്‍ക്കത്ത: വിന്‍ഡീസിനെതിരായ ടി20 പമ്പരയിലെ ആദ്യ മത്സരത്തില്‍ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. വിൻഡീസിനെ പിടിച്ചുകെട്ടിയത് ഇന്ത്യൻ ബോളിങ് നിരയും. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത് കുല്‍ദീപ് യാദവും. വിക്കറ്റ് നേട്ടത്തോടൊപ്പം തന്നെ ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് കുൽദീപ് എറിഞ്ഞ ഒരു പന്തിനെ പറ്റിയാണ്.

മത്സരത്തിന്റെ ഒന്പതാം ഓവറിലാണ് ഏവരെയും ഞെട്ടിച്ച കുൽദീപിന്റെ പന്ത്. സ്ട്രൈക്ക് എൻഡിൽ നിന്ന പൊള്ളാര്‍ഡ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി 107 കിലോ മീറ്റര്‍ വേഗത്തിലാണ് കുൽദീപിന്റെ പന്ത് എത്തിയത്. സാധാരണഗതിയില്‍ 75 മുതൽ 80 കിലോ മീറ്റര്‍ വരെ വേഗത്തിലാണ് കുല്‍ദീപ് പന്തെറിയാറുള്ളത്.

വിക്കറ്റ് ലഭിച്ചില്ലെങ്കിലും ചൈനാമാൻ ശൈലിയിലൂടെ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധയേനായി മാറിയ കുല്‍ദീപിന്റെ മറ്റൊരു പ്രകടനത്തിനാണ് ഇന്നലെ കൊൽക്കത്ത വേദിയായത്.

കുൽദീപിന്റെ ആവനാഴിയിലെ പുതിയ ആയുധമാണിതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഇടംകൈയന്‍ മീഡിയം പേസറുടെത് പോലെ സാമാന്യം വേഗമേറിയ പന്താണ് കുല്‍ദീപ് പൊള്ളാര്‍ഡിനെതിരെ എറിഞ്ഞത്.

നേരത്തെ ഇത്തരത്തിൽ അതിവേഗ പന്തുകള്‍കൊണ്ട് ബാറ്റ്സ്മാനെ ഞെട്ടിച്ച മറ്റൊരു സ്പിന്നർ മുന്‍ പാക് താരം ഷഹീദ് അഫ്രീദിയാണ്. ലെഗ് സ്പിന്നറായ അഫ്രീദീ പലപ്പോഴും മീഡിയം പേസറുടേത് പോലെ 115-120 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പന്തെറിഞ്ഞ് ബാറ്റ്സ്മാനെ ഞെട്ടിച്ചിട്ടുണ്ട്.

പുതിയ ശൈലിയുടെ പണിപ്പുരയിലാണെന്ന് മത്സരശേഷം തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് വ്യക്തമാക്കുകയും ചെയ്തു. ടി20 പോലൊരു ഫോർമാറ്റിൽ ഇത്തരത്തിൽ പന്തെറിയുന്നത് സഹായകമാകുമെന്നും കുൽദീപ് കൂട്ടിച്ചേർത്തു.

വിന്റീസിനെതിരായ ആദ്യ ടി 20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്റീസ് കുറിച്ച 110 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഇന്ത്യൻ ബോളിങിന് മുന്നിൽ വിന്റീസ് ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയാണ് കൊൽക്കത്തയിൽ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook