/indian-express-malayalam/media/media_files/uploads/2017/09/kuldeep-yadav-hattrick-20170921-214852.jpg)
മഹേന്ദ്ര സിങ് ധോണിയുടെ കീഴിലാണ് താന്‍ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതെന്ന് സ്പിന്നർ കുല്‍ദീപ് യാദവ്
മഹേന്ദ്ര സിങ് ധോണിയുടെ കീഴിലാണ് താന്‍ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതെന്ന് ഇന്ത്യൻ സ്പിന്നർ കുല്‍ദീപ് യാദവ്. ധോണിക്ക് കീഴില്‍ കൂടുതല്‍ കാലം കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. എങ്ങനെ കളിക്കണമെന്ന നിര്‍ദ്ദേശം തന്നെയാണ് ധോണി നല്‍കിയിരുന്നത്. എന്നാല്‍ പെട്ടെന്നൊരു ദിവസം കൂടുതല്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. സ്വയം പര്യാപ്തതയില്‍ എത്താന്‍ സമയമെടുക്കുമെന്നും കുല്‍ദീപ് പറഞ്ഞു.
Happy Birthday @akshar2026 🎂
— Kuldeep yadav (@imkuldeep18) January 20, 2024
Keep spinning success on and off the field ♥️🥳 pic.twitter.com/tahxel38yc
"മഹി ഭായ് വിക്കറ്റ് കീപ്പിങ് ചെയ്യുമ്പോൾ ചാഹലും ഞാനും ശരിക്കും ആസ്വദിച്ചിരുന്നു. അദ്ദേഹം ധാരാളം ആശയങ്ങൾ നൽകാറുണ്ടായിരുന്നു. പന്തെറിയുമ്പോൾ അധികം ആലോചിക്കേണ്ടി വന്നില്ല. എനിക്ക് പന്തെറിയണം, അവൻ ഫീൽഡുകൾ പോലും ക്രമീകരിക്കും. മഹി ഭായിയ്‌ക്കൊപ്പം കളിക്കളത്തിലും പുറത്തും ഞാൻ ചെലവഴിച്ച സമയം മികച്ചതായിരുന്നു എന്നതിൽ സംശയമില്ല," കുല്‍ദീപ് പറഞ്ഞു.
"Batting, bowling, brilliance all round – a Test win for the ages! 🌟🏆 #TeamIndia | #INDvENGpic.twitter.com/HpQCQsh2E7
— Kuldeep yadav (@imkuldeep18) February 18, 2024
ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ് പുറത്തെടുത്തത്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം ധോണിക്ക് കീഴിലായിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ 227 വിക്കറ്റുകളാണ് കുല്‍ദീപ് ഇതുവരെ വീഴ്ത്തിയത്. അതില്‍ 114 വിക്കറ്റുകള്‍ ധോണിയുടെ കാലഘട്ടത്തിലാണെന്നും താരം പറയുന്നു. ബൗളിങ് ശരാശരി 22ല്‍ നിന്നും 26ലേക്കും മാറ്റമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
All set and geared up for the T20Is.
— Kuldeep yadav (@imkuldeep18) December 10, 2023
🇮🇳 pic.twitter.com/AUNuow32AV
രോഹിത് ശർമ്മയുമായും എനിക്ക് ഒരു മികച്ച ബന്ധമുണ്ടെന്ന് കുൽദീപ് പറയുന്നു. "ഞങ്ങൾ ഒരുമിച്ച് ധാരാളം സഞ്ചരിക്കുന്നു, ഞങ്ങൾ വ്യക്തിപരമായ കാര്യങ്ങൾ പങ്കിടുന്നു. അതിനാൽ ഞങ്ങളുടെ ബന്ധം മികച്ചതായിരുന്നു. പിന്നെ മൈതാനത്ത് അവൻ പറയുന്ന കാര്യങ്ങൾ ആരും മൈൻഡ് ചെയ്യാറില്ല. ഞങ്ങൾ തമ്മിൽ ആ ബന്ധമുണ്ട്. അയാൾ നമ്മളോട് എന്തു പറഞ്ഞാലും അതിന് പിന്നിൽ നമ്മോടുള്ള അവൻ്റെ സ്നേഹം പ്രകടമാണ്. അവൻ എല്ലാ യുവാക്കളെയും നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവൻ മറ്റുള്ളവരിൽ വിശ്വാസം പ്രകടിപ്പിക്കുന്നു. എനിക്ക് എന്നിൽ വിശ്വാസമില്ലെങ്കിലും, രോഹിത് എന്നോടോ മറ്റൊരാളോടോ പറയും, 'ഞാൻ നിന്നെ വിശ്വസിക്കുന്നു, ആസ്വദിച്ച് കളിക്ക്' എന്ന്. ഒരു ബാറ്റർ എന്ന നിലയിൽ രോഹിത് ഭായ് ബൗളിങ് മനസ്സിലാക്കുന്നു. അത് സഹായകമായിരുന്നു," കുല്‍ദീപ് കൂട്ടിച്ചേർത്തു.
Read More
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us