രണ്ട് മത്സരങ്ങൾ, നാല് വിക്കറ്റ്: കുൽദീപിനെ കാത്തിരിക്കുന്നത് മിന്നും റെക്കോർഡ്

കഴിഞ്ഞ വർഷം മുഹമ്മദ് ഷമി ഈ റെക്കോർഡ് സ്വന്തം പേരിൽ തിരുത്തിയെഴുതിയിരുന്നു

icc t20 rankings, icc rankings, icc rankings bowlers, icc rankings batsmen, icc rankings team, icc t20 team rankings, icc t20 batsmen rankings, icc t20 bowler rankings, cricket rankings, cricket news, sports news,ഐസിസി, ടി20 റാങ്കിങ്, കുൽദീപ് യാദവ്, ഇന്ത്, ഐഇ മലയാളം

ഇന്ത്യയുടെ സ്ഥിരതയാർന്ന പ്രകടനത്തിൽ പ്രധാന പങ്കുവഹിക്കുന്ന താരമാണ് ഇടംകൈയ്യൻ സ്‌പിന്നർ കുൽദീപ് യാദവ്. 2017ൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച കുൽദീപിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നട്ടില്ല. യുസ്‌വേന്ദ്ര ചാഹലിനൊപ്പം ചേർന്ന വിശ്വസനീയവും കരുത്തുറ്റതുമായ ഒരു സ്‌പിൻ ഡിപ്പാർട്മെന്റ് കെട്ടിപടപക്കാൻ കുൽദീപിനായി. വിരാട് കോഹ്‌ലിയെയും സംഘത്തെയും പലപ്പോഴും ജയത്തിലേക്ക് നയിച്ചതും കുൽദീപിന്റെ ചൈനാമാൻ ബോളിങ്ങായിരുന്നു.

Also Read: ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ: ഷോർട് ലിസ്റ്റിലെ ആറു പേരിൽ രവി ശാസ്ത്രിയും, സെവാഗ് ഔട്ട്

രണ്ട് വർഷം കൊണ്ട് 53 ഏകദിന മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച കുൽദീപിനെ ഒരു അപൂർവ്വ റെക്കോർഡ് കാത്തിരിക്കുന്നു. ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി വിക്കറ്റിലേക്ക് കുൽദീപ് യാദവിനുള്ള ദൂരം ഇനി നാല് വിക്കറ്റുകൾ മാത്രമാണ്. നാല് വിക്കറ്റുകൾ കൂടി സ്വന്തമാക്കിയാൽ ഏകദിന കരിയറിൽ 100 വിക്കറ്റുകൾ തികയ്ക്കാൻ കുൽദീപിന് സാധിക്കും. അതും അടുത്ത രണ്ട് മത്സരങ്ങളിൽ ഇത് പിന്നിട്ടാൽ അതിവേഗം നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമായും കുൽദീപ് മാറും.

കഴിഞ്ഞ വർഷം മുഹമ്മദ് ഷമി ഈ റെക്കോർഡ് സ്വന്തം പേരിൽ തിരുത്തിയെഴുതിയിരുന്നു. 56 മത്സരങ്ങളിൽ നിന്നാണ് ഷമി 100 വിക്കറ്റ് തികച്ചത്. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലോ അടുത്ത മത്സരത്തിലോ ആയിട്ട് നാല് വിക്കറ്റുകൾ നേടിയാലും ഈ റെക്കോർഡ് കുൽദീപിന് സ്വന്തമാക്കാം.

അരങ്ങേറ്റം മുതൽ മിന്നും ഫോമിൽ പന്തെറിയുന്ന കുൽദിപ് പലപ്പോഴും ബാറ്റ്സ്മാന്മാരുടെ പ്രധാന വെല്ലുവിളിയാണ്. ക്രീസിൽ നിൽക്കുമ്പോൾ ബാറ്റ്സ്മാനെ വട്ടം ചുറ്റിക്കുന്ന ചൈനാമാൻ ശൈലിയാണ് കുൽദീപിന്റെ കരുത്ത്. ഏകദിനത്തിൽ ഇതുവരെ നാല് തവണ നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ കുൽദീപ് എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര ഫോമിലല്ല. 2019 ലോകകപ്പിൽ ഏഴ് മത്സരങ്ങൾ കളിച്ച കുൽദീപ് നേടിയത് ആറ് വിക്കറ്റ് മാത്രമാണ്. എന്നാൽ വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലൂടെ കുൽദീപ് താളം കണ്ടെത്തിയെന്നാണ് പ്രതീക്ഷിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kuldeep yadav indian spinner 4 wickets away from massive record

Next Story
കോമൺ വെൽത്തിന്റെ ബൗണ്ടറി കടന്ന് വനിത ക്രിക്കറ്റ്; ബെർമിങ്ഹാം ഗെയിംസ് ചരിത്രത്തിലേക്ക്ind vs Eng, India w vs England w, first Odi, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com