2018 ഐപിഎല്‍ ലേലത്തില്‍ പൊന്നുംവിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കുല്‍ദീപ് യാദവിനെ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ സ്പിന്നിലെ മികച്ച പ്രകടനമാണ് കുല്‍ദീപിന് തുണയായത്. പലപ്പോഴും ബാറ്റ്സ്മാന്മാരെ കുഴയ്ക്കുന്ന പന്തിലൂടെയാണ് ചൈനാമാന്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കാറുളളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ജെപി ഡ്യുമിനിയെ ആണ് കുല്‍ദീപ് നൊടിയിടയ്ക്കുളളില്‍ കൂടാരം കയറ്റിയത്.

മത്സരത്തിലെ ആദ്യ വിക്കറ്റായിരുന്നു ഡ്യുമിനിയിലൂടെ കുല്‍ദീപ് നേടിയത്. എയ്ദന്‍ മാര്‍ക്രം ഔട്ട് ആയതിന് ശേഷമാണ് ഡ്യുമിനി ക്രീസിലെത്തിയത്. 26ാം ഓവറിലെ അഞ്ചാം പന്തില്‍ ബാറ്റുയര്‍ത്തി പന്ത് തൊടാന്‍ ദക്ഷിണാഫ്രിക്കന്‍ താരം ശ്രമിച്ചെങ്കിലും കണ്ണടച്ച് തുറക്കും മുമ്പ് പന്ത് കുതിച്ച് സ്റ്റംബില്‍ കൊണ്ടു. ഇതിന് പിന്നാലെ ഡേവിഡ് മില്ലറേയും കുല്‍ദീപ് പറഞ്ഞയച്ചു.

നാ​യ​ക​ൻ ഫ​ഫ് ഡു​പ്ല​സി​യു​ടെ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ 269 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. മൂ​ന്നാ​മ​നാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡു​പ്ല​സി 112 പ​ന്തി​ൽ 120 റ​ൺ​സ് നേ​ടി പു​റ​ത്താ​യി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. യുസ്വേന്ദ്ര ചഹൽ രണ്ടും ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ എന്നിവർ ഒരോ വിക്കറ്റും വീതം സ്വന്തമാക്കി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ക്കം മെ​ല്ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ ഓ​പ്പ​ണ​ർ​മാ​രാ​യ ക്വ​ന്‍റ​ൺ ഡി​കോ​ക്കും(49 പ​ന്തി​ൽ 34) ഹാ​ഷിം അം​ല​യും(17 പ​ന്തി​ൽ 16) കൂ​ടാ​രം ക​യ​റി. പി​ന്നാ​ലെ എ​ത്തി​യ ഡു​പ്ലെ​സി ഒ​ര​റ്റ​ത്ത് പി​ടി​ച്ചു നി​ന്ന​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ൽ എ​ത്തി. ക്രി​സ് മോ​റി​സ് 37 റ​ൺ​സും പെ​ലു​ക്വാ​യോ 27 റ​ൺ​സും എ​ടു​ത്ത് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ