കേരളപ്രിമിയർ ലീഗ് കിരീടം കെഎസ്ഇബിക്ക് . ഫൈനലിൽ ആതിഥേയരായ തൃശ്ശൂർ എഫ്.സി പരാജയപ്പെടുത്തിയാണ് കെസ്ഇബി കിരീടം നേടിയത്. 2 എതിരെ നാല് ഗോളുകൾക്കായിരുന്നു കെസ്ഇബിയുടെ വിജയം.

കെഎസ്ഇബിക്കായി അലക്സ് , ജോബി ജസ്റ്റിൻ, സജീർ ഖാൻ, സഫ്വാൻ എന്നിവരാണ് ഗോളുകൾ നേടിയത്. പി.ടി സോമി, രാജേഷ് എന്നിവരാണ് തൃശ്ശൂർ എഫ്.സിയുടെ ഗോളുകൾ നേടിയത്. 11 വർഷത്തിന് ശേഷമാണ് കെസ്ഇബി ഒരു പ്രധാന കിരീടം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ