കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിയ്ക്ക് തുടർച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി കേരളയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ഗോകുലത്തിന് ജയം സമ്മാനിച്ചത്. 17-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ സാബ ഗോകുലത്തിനായി ആദ്യ ഗോൾ കണ്ടെത്തി. 30-ാം മിനിറ്റിൽ മായകണ്ണൻ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ വിക്ടർ ഫിലിപ്പിലൂടെ ഒരു ഗോൾ കേരള എഫ് സി മടക്കിയെങ്കിലും മത്സരം ജയിക്കാൻ കേരള എഫ് സി അത് മതിയാകുമായിരുന്നില്ല.

മറ്റൊരു മത്സരത്തിൽ ഷൂട്ടേഴ്സ് യുണൈറ്റഡ് ഗോൾഡൻ ട്രെഡ്സ് കൊച്ചിനെയും പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തന്നെയായിരുന്നു ഷൂട്ടേഴ്സിന്റെയും ജയം. മുസാമിൽ, നിസാമുദീൻ എന്നിവരാണ് ഷൂട്ടേഴ്സിനായി ഗോൾ കണ്ടെത്തിയപ്പോൾ വിശ്വാസ് ജോസഫിലൂടെയായിരുന്നു ഗോൾഡൻ ട്രെഡ്സിന്റെ വിജയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ