/indian-express-malayalam/media/media_files/uploads/2018/11/komal-thatal.jpg)
ജോര്‍ദ്ദാനെതിരായ നവംബർ 17ന് നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം കോമള്‍ തട്ടാലും. നായകന്‍ സുനില്‍ ഛേത്രിയുടെ പരുക്കാണ് കോമാൾ തട്ടാലിന് സീനിയർ ടീമിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്. ജോർദ്ദാനിലെ അമാനിലാണ് ചരിത്ര പോരാട്ടം.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെം​ഗളൂരു എഫ്‌സി താരമായ ഛേത്രിക്ക് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെയാണ് പരുക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സന്ദേശ് ജിം​ഗന്റെ ടാക്കിളിലാണ് ഛേത്രിക്ക് പരുക്കേറ്റത്. എന്നാൽ പരുക്ക് വകവയ്ക്കാതെ ഛേത്രി മുഴുവൻ സമയവും കളിക്കുകയായിരുന്നു.
അതേസമയം, പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ജനുവരിയിൽ എഷ്യകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ നിലവിൽ താരത്തിന് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
ജൂനിയർ ടീമുകളിലെ മികച്ച പ്രകടനത്തിലൂടെ നേരത്തെ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധാപാത്രമായ താരമാണ് തട്ടാൽ. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ നിരയുടെ കരുത്തായിരുന്ന തട്ടാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്തയുടെ താരമാണ്. കൊൽക്കത്തൻ നിരയിൽ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താറുള്ള താരം ക്ലബ്ബിനായി ഒരു ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.
ഛേത്രിയുടെ ഒഴിവിൽ ഉപനായകനും കേരള ബ്ലാസ്റ്റേഴ്സ് നായകനുമായ സന്ദേശ് ജിങ്കനാകും ഇന്ത്യയെ നയിക്കുക. കഴിഞ്ഞ മാസം ചൈനയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലും ജിങ്കനായിരുന്നു ഇന്ത്യൻ നായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us