ബംഗളൂരു: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സിന് എതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. സുനില്‍ നരേന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് കൊല്‍ക്കത്തയുടെ കുതിപ്പ്.
ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ നരേന്‍ 15 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന യൂസഫ് പത്താന്റെ റെക്കോര്‍ഡിനൊപ്പം നരേനും സ്ഥാനം പിടിച്ചു. 15 പന്തില്‍ തന്നെയാണ് യൂസഫും അര്‍ധസെഞ്ചുറി നേടിയത്.

159 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി 17 പന്തില്‍ 54 റണ്‍സ് നേടിയ നരേന്റെ കുതിപ്പ് അങ്കിത് ചൗധരിയാണ് എറിഞ്ഞു തടുത്തത്. ലി​ൻ 22 പ​ന്തി​ൽ 50 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ഗ്രാ​ൻ​ഹോം 31 റ​ണ്‍​സ് നേ​ടി.

ബാംഗ്ലൂരിന്റെ വെടിക്കെട്ട് വീരന്മാരായ ക്രിസ്​ ഗെയ്​ൽ, ക്യാപ്​റ്റൻ വിരാട്​ ​കോഹ്​ലി, എ.ബി. ഡിവില്ലിയേഴ്​സ്​ എന്നിവര്‍ നേരത്തേ കൂടാരം കയറിയിരുന്നു. മൂന്ന്​ വിക്കറ്റിന്​ 34 റൺസുമായി നിന്ന ബാംഗ്ലൂരിനെ മൻദീപ്​ സിങ്ങും ട്രാവിസ്​ ഹെഡും ആണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്​. 43 പന്തിൽ മൻദീപ്​ 52 റൺസെടുത്തപ്പോൾ 47 പന്തിൽ 75റൺസ്​ കുറിച്ച്​ വെടിക്കെട്ട്​ ബാറ്റിങ്ങാണ്​ ട്രാവിസ്​ ഹെഡ്​ കാഴ്​ചവെച്ചത്​. 13 മത്സരങ്ങളില്‍ നിന്നും ബാഗ്ലൂരുവിന്റെ പത്താം തോല്‍വിയാണിത്. വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫില്‍ പ്രവേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ