/indian-express-malayalam/media/media_files/2025/12/13/messi-kolkatta-2025-12-13-07-21-30.jpg)
മെസ്സി കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ
കൊൽക്കത്ത: 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി വീണ്ടും കൊൽക്കത്തയിൽ എത്തിയിരിക്കുകയാണ്. 'ഗോട്ട് ഇന്ത്യ ടൂർ 2025' ന്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ 1.30-ഓടെയാണ് താരം നഗരത്തിൽ വിമാനമിറങ്ങിയത്. മെസ്സിയെ വരവേൽക്കാൻ വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിലും പരിസരത്തുമായി തടിച്ചുകൂടിയത്.
Also Read:വിദേശ പര്യടനങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ മോശം കാര്യങ്ങളിൽ ഏർപ്പെടുന്നു: റിവാബ ജഡേജ
മെസ്സിയെ നേരിട്ട് കാണാനും പരിചയപ്പെടാനും ഇത്തവണ അവസരമുണ്ട്. എന്നാൽ ഇതിനായി മുടക്കേണ്ട തുക സാധാരണക്കാർക്ക് ചിന്തിക്കാൻ പോലമാകുന്നതിലും അപ്പുറമാണ്. മെസ്സിക്കൊപ്പം കൈ കൊടുക്കാനും ഫോട്ടോ എടുക്കാനും 'മീറ്റ് ആൻഡ് ഗ്രീറ്റ്' പാക്കേജിനായി ഒരാൾ നൽകേണ്ടത് 10 ലക്ഷം രൂപയാണ്. കൊൽക്കത്തയിലെ ഹയാത്ത് റീജൻസിയിൽ രാവിലെ 9.30 മുതൽ 10.30 വരെയാണ് ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഈ തുക നൽകുന്നവർക്ക് മെസ്സിക്കൊപ്പം ഒരു പ്രൊഫഷണൽ ഗ്രൂപ്പ് ഫോട്ടോ എടുക്കാനും (ആറുപേരടങ്ങുന്ന ഗ്രൂപ്പ്), പ്രത്യേക ലോഞ്ച് സൗകര്യങ്ങൾ ഉപയോഗിക്കാനും അവസരം ലഭിക്കും.
Also Read:ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ
സാധാരണ ആരാധകർക്കായി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രധാന പരിപാടിയിലേക്ക് 3,800 രൂപ മുതൽ 11,800 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മോഹൻ ബഗാൻ 'മെസ്സി' ഓൾ സ്റ്റാർസും ഡയമണ്ട് ഹാർബർ 'മെസ്സി' ഓൾ സ്റ്റാർസും തമ്മിലുള്ള സെവൻസ് ഫുട്‌ബോൾ മത്സരം നടക്കും. മെസ്സി മത്സരത്തിൽ കളിക്കില്ലെങ്കിലും ചടങ്ങിൽ സാന്നിധ്യം അറിയിക്കും.
Also Read: '90കളിലെ ശാപം' എന്ന് സ്ലെഡ്ജ്; 95 പന്തിൽ 171 റൺസ് അടിച്ചെടുത്ത് ചരിത്രമെഴുതി വൈഭവ് സൂര്യവൻഷി
കൂടാതെ, ലേക്ക് ടൗണിൽ നിർമ്മിച്ച മെസ്സിയുടെ 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ താരം തന്നെ റിമോട്ടിലൂടെ ഉദ്ഘാടനം ചെയ്യും. 2022 ഖത്തർ ലോകകപ്പ് കിരീടം ഉയർത്തിനിൽക്കുന്ന മാതൃകയിലാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ഷാരൂഖ് ഖാൻ, മമതാ ബാനർജി തുടങ്ങിയ പ്രമുഖരും മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൊൽക്കത്തയിലെ പരിപാടികൾക്ക് ശേഷം മെസ്സി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലേക്കും പര്യടനം നടത്തും. ഡിസംബർ 15-ന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മെസ്സി കൂടിക്കാഴ്ച നടത്തും.
Read More: ശനിയാഴ്ച മെസി ഇന്ത്യൻ മണ്ണിൽ; 4 നഗരങ്ങളിലെ ടിക്കറ്റ് നിരക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us