scorecardresearch
Latest News

ഐപിൽ: ഇംഗ്ലണ്ടിന് ലോകകിരീടം സമ്മാനിച്ച പരിശീലകൻ കൊൽക്കത്തയിലേക്ക്

ട്രെവറിന് പുറമെ മുൻ ന്യൂസിലൻഡ് താരം ബ്രെണ്ടൻ മക്കല്ലവും കൊൽക്കത്തയ്ക്കൊപ്പം ചേരും. ബാറ്റിങ് പരിശീലകനും മെന്ററുമായിട്ടാണ് മക്കല്ലത്തിന്റെ കടന്നുവരവ്

ഐപിൽ: ഇംഗ്ലണ്ടിന് ലോകകിരീടം സമ്മാനിച്ച പരിശീലകൻ കൊൽക്കത്തയിലേക്ക്

ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരുന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ട്രെവർ ബെയ്‌ലിസ് ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ വരുന്ന സീസണിൽ വൻ മുന്നേറ്റമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത ലക്ഷ്യമിടുന്നത്. ട്രെവറിന് പുറമെ മുൻ ന്യൂസിലൻഡ് താരം ബ്രെണ്ടൻ മക്കല്ലവും കൊൽക്കത്തയ്ക്കൊപ്പം ചേരും. ബാറ്റിങ് പരിശീലകനും മെന്ററുമായിട്ടാണ് മക്കല്ലത്തിന്റെ കടന്നുവരവ്.

കഴിഞ്ഞ ലോകകപ്പ് ഫൈനൽ കളിച്ച ടീമുകളുടെ പ്രകടനത്തിൽ പങ്കാളികളായ രണ്ട് പേരെയാണ് കൊൽക്കത്ത സ്വന്തം തട്ടകത്തിൽ എത്തിക്കുന്നത്. നേരത്തെ 2011ലും 2014ലും കൊൽക്കത്തൻ ടീമുമായി സഹകരിച്ച ട്രെവൻ കൊൽക്കത്തയ്ക്ക് രണ്ട് കിരീടവും സമ്മാനിച്ചിരുന്നു. ബിഗ് ബാഷ് ലീഗിൽ സിഡ്നി സ്ക്സേഴ്സിന്റെ പരിശീലകനായും ട്രെവൻ പ്രവർത്തിച്ചിട്ടുണ്ട്.

2015 മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനാണ് ട്രെവൻ. ആഷസ് പരമ്പരക്ക് ശേഷം ട്രെവൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേരും. നേരത്തെ കൊൽക്കത്ത ടീമിന്റെ താരമായിരുന്ന മക്കല്ലത്തിന് ടീമിൽ ഇത് പുതു ദൗത്യമാണ്. നേരത്തെ ദക്ഷിണാഫ്രിക്കൻ താരം ജക് കാലിസ് വഹിച്ചിരുന്ന ഉത്തരവാദിത്വമാണ് മക്കല്ലം ഏറ്റെടുക്കുന്നത്.

മുഖ്യ പരിശീലകന്‍ ജാക്ക് കാലിസുമായും സഹ പരിശീലകന്‍ സൈമന്‍ കാറ്റിച്ചുമായും ക്ലബ് വഴിപിരിഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ കഴിഞ്ഞ എഡിഷനില്‍ അഞ്ചാമത് എത്താനേ കഴിഞ്ഞുള്ളൂ. താരമായും ഉപദേശകനായും പരിശീലകനായും ഒന്‍പത് വര്‍ഷം ചെലവഴിച്ച ശേഷമാണ് കാലിസ് പടിയിറങ്ങുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kolkata knight riders sighn with world cup winning coach trevor bayliss