മും​ബൈ: 200-ാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി കു​റി​ച്ച നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ മി​ക​വി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് എടുത്തു.

ഏ​ക​ദി​ന ക​രി​യ​റി​ലെ 31-ാം സെ​ഞ്ചു​റി​ലാ​ണ് കി​വീ​സി​നെ​തി​രേ കോ​ഹ്ലി കു​റി​ച്ച​ത്. 49 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ കു​റി​ച്ച സ​ച്ചി​ൻ ടെണ്ടു​ൽ​ക്ക​ർ മാ​ത്ര​മാ​ണ് ഇ​നി കോ​ഹ്ലി​ക്കു മു​ന്നി​ലു​ള്ള​ത്. 125 പ​ന്തു​ക​ൾ നേ​രി​ട്ട കോ​ഹ്ലി 121 റൺസ് ആണ് നേടിയത്. 9 ബൗ​ണ്ട​റി​ക​ളും രണ്ട് സി​ക്സ​റും നായകന്റെ ഇന്നിങ്സിന് ശക്തി പകർന്നു.

തുടക്കത്തിലെ ഓപ്പണർമാരായ രോഹിത് ശർമ (20), ശിഖർ ധവാൻ (9) എന്നിവരെ നഷ്ടപ്പെട്ട ഇന്ത്യൻ നിരയെ
പിന്നീട് ക്രീസിലെത്തിയ ദിനേശ് കാര്‍ത്തികിനെ കൂട്ടുപിടിച്ച് കോഹ്ലി മുന്നോട്ടുനയിച്ചു. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 37 റണ്‍സെടുത്ത് നില്‍ക്കെ കാര്‍ത്തിക്കിനെ പുറത്താക്കി ടിം സൗത്തി ആ കൂട്ടുകെട്ടു പൊളിച്ചു. ധോനി 25 റണ്‍സിനും ഹാര്‍ദിക് പാണ്ഡ്യ 16 റണ്‍സെടുത്തും പുറത്തായി.

അവസാന ഓവറുകളില്‍ കോലിയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയുടെ സ്‌കോര്‍ 280 റണ്‍സിലെത്തിച്ചത്. ഭുവനേശ്വര്‍ 15 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സുമടക്കം 26 റണ്‍സ് നേടി.
ന്യൂസിലാന്റിന് വേണ്ടി ട്രെന്റ് ബോൾട്ട് നാല് വിക്കറ്റ് നേടിയപ്പോൾ ടീം സൗത്തി രണ്ടും, മിച്ചൽ സ്റ്റാന്റ്നർ ഒര് വിക്കറ്റും നേടി. മികച്ച ഫോമിലുള്ള അജിൻക്യ രഹാനെയെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ