ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ നാലാം ടെസ്റ്റ് അറിയപ്പെടുന്നത് പിങ്ക് ടെസ്റ്റ് എന്നാണ്. പുതുവർഷത്തിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ അങ്ങനെയാണ് അറിയപ്പെടുന്നത്. വിവിധ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നടത്തുന്നത്. പ്രത്യേകിച്ച് സ്താനാർബുദ ബോധവത്കരണവും ഇതിന്റെ ഭാഗമാണ്.

പിങ്ക് ടെസ്റ്റിന് പിന്തുണയേകി കൈയ്യടി നേടിയിരിക്കുകയാണ് ഇന്ത്യൻ നായകൻ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിന് ക്രീസിലെത്തിയ ഇന്ത്യൻ നായകന് അടിമുടി പിങ്ക് നിറമായിരുന്നു. ബാറ്റിലും, ഗ്ലൗസിലും പാഡിലുമെല്ലാം നിറം ഉപയോഗിക്കാൻ സാധിക്കുന്നടുത്ത് അദ്ദേഹം പിങ്ക് നിറം ഉപയോഗിച്ചു.

അർബുദ ബാധിതയായി മരിച്ച മുൻ ഓസീസ് താരം ഗ്ലെ‌ൻ മഗ്രാത്തിന്റെ ഭാര്യ ജെയിൻ മഗ്രാത്തിനോടുള്ള ആദരസൂചകമായി കൂടിയാണ് പുതുവർഷത്തിലെ മെൽബൺ ടെസ്റ്റ് പിങ്ക് ടെസ്റ്റായി നടത്തുന്നത്. മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്തനാർബുദ ബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്ലെൻ മഗ്രാത്ത് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു.

2008ലാണ് ഗ്ലെ‌ൻ മഗ്രാത്തിന്റെ ഭാര്യ ജെയിൻ മഗ്രാത്ത് മരിക്കുന്നത്. അതിന് ശേഷം ഫൗണ്ടേഷൻ രൂപികരിക്കുകയും ചെയ്തു. 2009 ൽ ഓസ്ട്രേലിയയും, ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പിങ്ക് ടെസ്റ്റ് മത്സരം നടക്കുന്നത്. നിലവിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരം, പതിനൊന്നാം പിങ്ക് ടെസ്റ്റ് മത്സരമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ