ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തോടെ അവസാനിക്കുന്നത് ഇന്ത്യൻ ടീമിന് സമാനതകളില്ലാത്ത വിജയം സമ്മാനിക്കുകയും എല്ലാ ഫോർമാറ്റുകളിലും അസൂയാവഹമായ റെക്കോർഡ് നേടുകയും ചെയ്ത ഒരു നായകന്റെ യുഗമാണ്. വിദേശ മണ്ണിലെ അവിസ്മരണീയമായ വിജയങ്ങൾ, വലിയ ആധിപത്യം, അക്ഷീണമായ ഊർജത്തോടെ പ്രവർത്തിച്ച ഫാസ്റ്റ് ബൗളർമാരുടെ മികച്ച കൂട്ടം എന്നിവയാൽ അടയാളപ്പെടുത്തിയ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഘട്ടത്തിന് ഇത് തിരശ്ശീല വീഴ്ത്തുന്നു.
കോഹ്ലിയുടെ വിട്ടുവീഴ്ചയില്ലാത്തതും ആക്രമണോത്സുകവുമായ നേതൃത്വത്തോടൊപ്പം ഇതെല്ലാം കൂടിച്ചേർന്നപ്പോൾ ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ വികാരത്തിന് അപ്പുറത്തേക്ക് നോക്കുമ്പോൾ, സംഖ്യകൾ ഒരു കഥ പറയുന്നു, അത് കണ്ണിൽ കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമല്ല. കോഹ്ലി മികച്ച ഇന്ത്യൻ ക്യാപ്റ്റനും അദ്ദേഹത്തിന്റെ സമകാലികർക്കിടയിൽ മികവ് പുലർത്തിയിരുന്നയാളുമാണെന്ന് അത് തെളിയിക്കുന്നു.
വിജയശതമാനം പരിശോധിച്ചാൽ കോഹ്ലി തന്റെ സമകാലികരെക്കാൾ ഏറെ മുന്നിലാണ്. 68 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചിട്ടുണ്ട്, അതിൽ 40 ജയം, 17 തോൽവി, 11 സമനില എന്നിങ്ങനെയാണ് കണക്ക്. വിജയശതമാനം 58.82 ആണ്. ഇക്കാര്യത്തിൽ ഇന്ന് കോഹ്ലിയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ഏക ടെസ്റ്റ് നായകനായ ജോ റൂട്ടിനേക്കാൾ (44.26) വളരെ മികച്ചതാണ്.
Also Read: പടിയിറങ്ങുന്ന കാര്യം കോഹ്ലി നേരത്തേ ടീമിനോട് പറഞ്ഞിരുന്നു; ട്വീറ്റിന് 24 മണിക്കൂർ മുൻപ് തന്നെ
കുറഞ്ഞത് 50 മത്സരങ്ങളിൽ ടീമിനെ നയിച്ച ക്യാപ്റ്റൻമാരിൽ സ്റ്റീവ് വോയും (50.98%) റിക്കി പോണ്ടിംഗും (62.33%) മാത്രമാണ് കോഹ്ലിയെക്കാൾ മികച്ച വിജയശതമാനമുള്ളത്. ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരിൽ, 68 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്ലി പട്ടികയിൽ ആറാം സ്ഥാനത്താണ്. ഗ്രെയിം സ്മിത്ത്, അലൻ ബോർഡർ, സ്റ്റീഫൻ ഫ്ലെമിംഗ്, റിക്കി പോണ്ടിംഗ്, ക്ലൈവ് ലോയ്ഡ് എന്നിവർ മാത്രമാണ് ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ അവരുടെ ടീമിനായി കൂടുതൽ മത്സരങ്ങൾ കളിച്ചത്.
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഏറ്റവും കൂടുതൽ വിജയിച്ച നായകനാണ് കോലി. അദ്ദേഹത്തിന്റെ മുൻഗാമികളായ സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരായിരുന്നു- ഇന്ത്യയെ മികച്ച വിജയങ്ങൾ രേഖപ്പെടുത്താനും ടെസ്റ്റ് നായകന്മാരായി ശ്രദ്ധേയമായ സംഖ്യകൾ നേടാനും ഇന്ത്യയെ സഹായിച്ചത്. എന്നാൽ കോഹ്ലിയുടെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ആ കണക്കുകൾ പിറകിലാണ്.
ധോണി 60 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു. വിജയ ശതമാനം 45 രേഖപ്പെടുത്തി. ഗാംഗുലിയുടെ വിജയ ശതമാനം 42.85 ആയിരുന്നു, അദ്ദേഹം നയിച്ച 49 മത്സരങ്ങളിൽ 21 എണ്ണത്തിൽ ഇന്ത്യയെ വിജയങ്ങളിലെത്തിച്ചു. 47 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച മുഹമ്മദ് അസ്ഹറുദ്ദീനും സുനിൽ ഗവാസ്കറും യഥാക്രമം 29.78, 19.14 എന്നിങ്ങനെയാണ് വിജയശതമാനം നേടിയത്.
Also Read: ‘ഇത് നിർത്താനുള്ള സമയം;’ വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
മികച്ച വിജയശതമാനം കാരണം, എല്ലാ ടെസ്റ്റ് ക്യാപ്റ്റൻമാർക്കിടയിലും കോഹ്ലി മികച്ചതാണ്. കുറഞ്ഞത് 50 ടെസ്റ്റുകളിലെങ്കിലും ടീമിനെ നയിച്ച ക്യാപ്റ്റൻമാരിൽ 50ന് മുകളിൽ വിജയശതമാനമുള്ള ഏഴ് ക്യാപ്റ്റൻമാർ മാത്രമേയുള്ളൂ. കോഹ്ലിക്ക് പുറമെ സ്മിത്ത്, പോണ്ടിങ്, വോ, ക്രോണ്യെ, മിക്കൽ വാഗൺ, സർ വിവിയൻ റിച്ചാഡ്സ്, മാർക്ക് ടെയ്ലർ എന്നിവരാണ് ആ പട്ടികയിലുള്ളത്.
മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവാണ് കോലിയുടെ ക്യാപ്റ്റൻസിയുടെ മുഖമുദ്ര. കഴിഞ്ഞ രണ്ട് വർഷങ്ങളായുള്ള നീണ്ട വരൾച്ച മാറ്റിയാൽ, കോഹ്ലി ഇന്ത്യൻ ടീമിന് ഒരു മികച്ച ബാറ്റ്സ്മാനാണ്.
ഒരു ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി 20 സെഞ്ചുറികൾ നേടി. ദക്ഷിണാഫ്രിക്കയുടെ സ്മിത്തിന് (28) ശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ കാപ്റ്റനാണ്. ഏഴ് ഡബിൾ സെഞ്ച്വറികളും അദ്ദേഹം നേടി. ഇത് എല്ലാ ക്യാപ്റ്റന്മാരിലും ഏറ്റവും കൂടുതൽ. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ 5864 ടെസ്റ്റ് റൺസ് ഏതൊരു കളിക്കാരന്റെയും ഏറ്റവും ഉയർന്ന നാലാമത്തെ റൺസാണ്.
ടെസ്റ്റിൽ ഇന്ത്യയെ 24 ഹോം വിജയങ്ങളിലേക്ക് നയിച്ചു കോഹ്ലി. അക്കാര്യത്തിൽ പോണ്ടിംഗും (29), സ്മിത്തും (30) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന മൂന്നാമത്തെ താരമാണ് അദ്ദേഹം.
2018-19ൽ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയപ്പോൾ, ഓസ്ട്രേലിയയിൽ പരമ്പര വിജയം നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി കോലി. അതിനുശേഷം ഇംഗ്ലണ്ടിലെ മികച്ച വിജയങ്ങളും.
ഫോർമാറ്റുകളിലുടനീളം ഭയരഹിതമായ ക്രിക്കറ്റ് കളിക്കുകയും അസൂയാവഹമായ വിജയ അനുപാതം ഉയർത്തുകയും ചെയ്തപ്പോൾ രവി ശാസ്ത്രിയോടൊപ്പം കോഹ്ലി ഒരു മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തി.
അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ 1-2 ന് തോൽവി വഴങ്ങി ഇന്ത്യൻ ടീം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം.