നാലാം ടെസ്റ്റും പരാജയപ്പെട്ട് പരമ്പര കൈവിട്ടെങ്കിലും ഐ.സി.സി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ബാറ്റിങിൽ കോഹ്‍ലി തന്നെ ഒന്നാമൻ, കരിയാറിലെ ഏറ്റവും ഉയർന്ന പോയിന്റുകളൊടെയാണ് കോഹ്‍ലി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 937 പോയിന്റുകളുള്ള കോഹ്‍ലി റേറ്റിംഗ് പോയിന്റിൽ 11-ാം സ്ഥാനത്താണ്. ഇംഗ്ലീഷ് പരമ്പരയിൽ ഇതുവരെ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 544 റൺസാണ് താരം അടിച്ചുകൂട്ടിയത് ,ഇതിൽ രണ്ട് സെഞ്ചുറികളും ഉൾപ്പെടുന്നു.

അതേസമയം നാലാം ടെസ്റ്റിലെ സെഞ്ചുറി പ്രകനത്തോടെ 763 ൽ നിന്നും 798 ലേക്ക് പോയിന്റ് നേട്ടം ഉയർത്തിയെങ്കിലും ഇന്ത്യൻ താരം ചേതേശ്വർ പൂജാര ആറാം സ്ഥാനത്ത് തന്നെയാണ്. ഇന്ത്യൻ ബോളിംഗ് നിരക്കും റാങ്കിങിൽ കാര്യമായ ചലനം സൃഷ്ട്ടിക്കാൻ സാധിച്ചു. മുഹമ്മത് ഷമി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തേക്കെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തി 25-ാം സ്ഥാനത്താണ് ഇഷാന്ത് ശർമ്മ. ജസ്പ്രീത് ബുംമ്ര തന്റെ അഞ്ചാം ടെസ്റ്റിൽ തന്നെ കരിയറിലെ ഉയർന്ന പോയിന്റുകൾ നേടി 37-ാം റാങ്കിങിൽ എത്തി.

ബാറ്റിങ്ങിലും, ബൌളിങ്ങിലും, ഓൾറൌണ്ട് പ്രകടനത്തിലും റാങ്കിങ് നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് യുവതാരം സാം കുറാനാണ്. ബാറ്റിങ് റാങ്കിങിൽ 29 സ്ഥാനം മെച്ചപ്പെടുത്തി 46-ാം സ്ഥാനത്താണ് കുറാനിപ്പോൾ. ബൌളിങിൽ 55 റാങ്കിലേക്ക് സ്ഥാനകയറ്റം കിട്ടിയ കുറാൻ ഓൾറൌണ്ടർമാരുടെ പട്ടികയിൽ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 15-ാം റാങ്കിൽ എത്തിയിരിക്കുന്നത്.സതംപ്ടൺ ടെസ്റ്റിൽ ഒമ്പത് ഇന്ത്യൻ വിക്കറ്റുകൾ പിഴ്‍ത മൊയിൻ അലി മൂന്ന് സ്ഥാനം ഉയർന്ന് 33-ാം റാങ്കിലാണ്. ഓൾറൌണ്ടർമാരിൽ ഏഴാം സ്ഥാനക്കാരനാണ് മൊയിൻ അലി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ