അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച നായകൻ വിരാട് കോഹ്‌ലിക്ക് പുതിയൊരു നേട്ടം കൂടി. ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ ഹോം ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയ നായകനെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത്. മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിപ്പിച്ച നായകനാണ് കോഹ്‌ലി ഇപ്പോൾ. നാട്ടിൽ 29 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 22 മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിച്ചു. 30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 21 ജയം സ്വന്തമാക്കിയ ധോണിയായിരുന്നു ഇതുവരെ ഒന്നാമത്.

Read Also: ഇതൊക്കെ എന്ത് ! നീന്തൽ അറിയാം, ലൈഫ്‌ ജാക്കറ്റ് വേണ്ട; രാഹുൽ ആഴക്കടലിലേക്ക് വലയെറിയുമ്പോൾ, വീഡിയോ

ഇന്ത്യയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചതിന്റെ റെക്കോർഡും കോഹ്‌ലിയുടെ പേരിലാണ്. 59 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 35 ടെസ്റ്റുകളിൽ ടീമിനെ വിജയത്തിലെത്തിച്ചു. 14 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ 14 എണ്ണത്തില്‍ കോഹ്‌ലിയുടെ ക്യാപ്‌റ്റൻസിക്ക് കീഴിൽ തോല്‍വി വഴങ്ങി. ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തിൽ ധോണി രണ്ടാമതാണ്. 60 ടെസ്റ്റ് മത്സരങ്ങളിൽ ധോണി ഇന്ത്യയെ നയിച്ചു, 27 എണ്ണത്തിൽ വിജയിച്ചു. 21 മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ മൂന്നാമത്.

അഹമ്മദാബാദിലെ മൊട്ടേരയിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook