ബെംഗളൂരു:  2008ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. പതിനൊന്ന് വര്‍ഷം പിന്നിടുംബോഴെക്ക് മറ്റാര്‍ക്കും ഇല്ലാത്ത ഒരു റെക്കോഡിനുകൂടി അര്‍ഹനായിരിക്കുകയാണ് വിരാട് കോഹ്‌ലി. എല്ലാ വര്‍ഷവും ഒരേ ടീമിനെ പ്രതിനിധീകരിച്ച ഏക താരം എന്നതാണ് ആ റെക്കോഡ്‌.

പതിനൊന്നു വര്‍ഷങ്ങളിലായി 149 കളികളിലാണ് റോയല്‍ ചാലഞ്ചേഴ്സ് നായകന്‍ ഓറഞ്ച് ക്യാപ്പണിഞ്ഞത്. ഇതില്‍ നിന്ന് നാല് സെഞ്ച്വറികളും മുപ്പത് അര്‍ദ്ധശതകങ്ങളടക്കം 4418 റണ്‍സും അദ്ദേഹം അടിച്ചുകൂട്ടി. 37.44 എന്ന ബാറ്റിങ് ശരാശരിയുള്ള ഈ ബാറ്റ്സ്മാന്‍റെ പേരില്‍ നാല് വിക്കറ്റുകളും ഉണ്ട്.

വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ഒരു ടീമിനെ പ്രതിനിധീകരിച്ച് റിക്കോഡ്‌ ഹര്‍ഭജന്‍ സിങ്ങിനാണ്. 2018ലെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സ്വന്തമാക്കുംവരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മാത്രം ഐപിഎല്‍ കളിച്ച താരമാണ് ഹര്‍ഭജന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ