Latest News

റെക്കോർഡുകളുടെ നായകൻ; കോഹ്‍ലി പിന്നിലാക്കിയത് ഇതിഹാസങ്ങളെ

ഈ വർഷം കളിച്ച പതിനൊന്ന് മത്സരങ്ങിൽ ഒരിക്കൽ പോലും താരത്തിന് തലകുനിച്ച് ക്രീസ് വിടേണ്ടിവന്നിട്ടില്ല

വിശാഖപട്ടണം: വിരാട് കോഹ്‍ലി എന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സംബന്ധിച്ചടുത്തോളം റെക്കോർഡുകൾ തകർക്കുന്നത് ഒരു ശീലമാണ്. മുന്നേ നടന്ന താരങ്ങൾ കുറിച്ചിട്ട റെക്കോർഡുകൾ അതിവേഗം മറികടക്കുന്ന താരം. വിശാഖപട്ടണത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും കോഹ്‍ലി അത് ആവർത്തിച്ചു.

ഇതിൽ പ്രധാനപ്പെട്ടത് ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചു എന്നതാണ്. തന്റെ 205-ാം ഇന്നിങ്സിലാണ് കോഹ്‍ലി പതിനായിരം റൺസ് കുറിച്ചത്. പതിനായിരം റൺസിലെത്താൻ ഏറ്റവും കുറച്ച് മത്സരങ്ങളും സമയവും എടുത്ത താരവും കോഹ്‍ലി തന്നെ. കോഹ്‍ലി ഇക്കാര്യത്തിൽ മറികടന്നത് രണ്ടും ഇന്ത്യൻ താരങ്ങളെ.

റൺവേട്ടയിൽ മുന്നിലുള്ള മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ 259 ഇന്നിങ്സുകളിൽ നിന്നുമാണ് പതിനായിരം റൺസിലെത്തിയത്. കോഹ്‍ലിയാകട്ടെ 205 ഇന്നിങ്സുകളിൽ നിന്നും. അരങ്ങേറ്റം കുറിച്ചതിന് ശേഷം 3969 ദിവസങ്ങൾ കൊണ്ടാണ് രാഹുൽ ദ്രാവിഡ് ഈ നേട്ടത്തിലെത്തിയത്. കോഹ്‍ലിക്ക് ഇതിനായി വേണ്ടി വന്നത് കേവലം 3270 ദിവസങ്ങൾ മാത്രമാണ്.

സ്വദേശത്ത് 4000 റൺസിലെത്താൻ ഏറ്റവും കുറവ് മത്സരങ്ങൾ കളിച്ചതും കോഹ്‍ലി തന്നെ. ഇന്ത്യയിൽ കളിച്ച 78 ഇന്നിങ്സുകളിൽ നിന്നുമാണ് കോഹ്‍ലി 4000 റൺസ് സ്വന്തമാക്കിയത്. ഇക്കാര്യത്തിലും താരം മറികടന്നത് സച്ചിൻ ടെണ്ടുൽക്കറെ. സച്ചിൻ 92 ഇന്നിങ്സുകൾ കളിച്ച സേഷമാണ് 4000 റൺസ് നേടിയത്.

വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായും കോഹ്‍ലി മാറി. ഇവിടെയും കോഹ്‍ലി തിരുത്തിയത് മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രകടനം. വിശാഖപട്ടണത്തെ സ്റ്റേഡിയത്തിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും കോഹ്‍ലിയുടെ സ്കോർ 50 റൺസിന് മുകളിലാണ്. ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ താരവും കോഹ്‍ലി തന്നെ.

പതിനായിരം റൺസിലെത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കോഹ്‍ലിയാണ്. തന്റെ 29-ാം വയസിലാണ് കോഹ്‍ലി നേട്ടത്തിലെത്തിയത്.

ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിലെത്താൻ ഏറ്റവും കുറച്ച് മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡും ഇനി കോഹ്‍ലിക്ക് സ്വന്തം. ഈ വർഷം ഇതുവരെ 11ഏകദിന മത്സരങ്ങൾ മാത്രമാണ് കോഹ്‍ലി
ഇന്ത്യക്കായി കളിച്ചത്. 11 മത്സരങ്ങളിൽ നിന്നും താരം മികച്ച റൺശരാശരിയിൽ 1000 റൺസ് കടക്കുകയായിരുന്നു. 15 മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തിയ ഹാഷിം അംലയാണ് കോഹ്‍ലിക്ക് പിന്നിൽ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kohli new records in cricket

Next Story
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് തിരുവനന്തപുരം ഏകദിനം ; ഓണ്‍ലൈനായി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാംIndia A vs South Africa A live score, live cricket, sanju samson, സഞ്ജു സാംസൺ, indian team, ODI, ഇന്ത്യൻ ടീം, india A, ഇന്ത്യ എ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express