ധ​ര്‍മ​ശാ​ല: ഇ​ന്ത്യ-​ശ്രീ​ല​ങ്ക മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ല്‍ നാ​ട്ടി​ല്‍ നേ​ടു​ന്ന ജ​യം ആ​വ​ര്‍ത്തി​ക്കു​ക​യാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ ​റാ​ങ്കിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തും. ധ​ര്‍മ​ശാ​ല​യിൽ രാ​വി​ലെ 11.30 മു​ത​ലാണ് മ​ത്സ​രം.

ഹിമാലയന്‍ താഴ്‌വരയിലെ തണുത്ത കാലാവസ്‌ഥ മത്സരത്തില്‍ പ്രധാന പങ്കു വഹിക്കും. വൈകുന്നേരത്തോടെ പിച്ചില്‍ കൂടുതല്‍ ഈര്‍പ്പമുണ്ടാകുമെന്നതിനാല്‍ ടോസ്‌ നിര്‍ണായകമാണ്‌. വിവാദം ഭയന്നു പിച്ചിനെ കുറിച്ചു പ്രതികരിക്കാന്‍ ക്യൂറേറ്ററോ ഹിമാചല്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളോ തയാറായില്ല.

വിരാട്‌ കോഹ്ലിക്കു വിശ്രമം അനുവദിച്ചതിനാല്‍ രോഹിത്‌ ശര്‍മയാണ്‌ ഇന്ത്യയെ നയിക്കുന്നത്‌. പരുക്കേറ്റ കേദാര്‍ ജാദവിനെ ഒഴിവാക്കി തമിഴ്‌നാട്ടിന്റെ പുതുമുഖ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിന്‌ അവസരം നല്‍കിയാണ്‌ ഇന്ത്യ കളിക്കാനിറങ്ങുക. കോഹ്ലി ഇല്ലെങ്കിലും അജിന്‍ക്യ രഹാനെ, രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍, മനീഷ്‌ പാണ്ഡെ, എം.എസ്‌. ധോണി എന്നിവരുടെ ബാറ്റിങ്‌ നിര ലങ്കയ്‌ക്കു ഭീഷണിയാണ്‌. സ്വിങ്‌ ബൗളിങ്ങിന്‌ അനുകൂലമായ പിച്ചില്‍ മൂന്നാം പേസറായി സിദ്ധാര്‍ഥ്‌ കൗളിന്‌ അവസരം ലഭിക്കാനിടയുണ്ട്‌.

ശ്രീ​ല​ങ്ക​യി​ല്‍വ​ച്ച് ഇ​രു​ടീ​മും ക​ഴി​ഞ്ഞ ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ അ​ന്ന് വി​രാ​ട് കോ​ഹ്‌ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ഇ​ന്ത്യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ സ​മ്പൂ​ര്‍ണ ജ​യം നേ​ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ