scorecardresearch

ധോണിയും രോഹിത്തും പിന്നിലുള്ളകൊണ്ട് കോഹ്‌ലി നല്ല ക്യാപ്റ്റനായെന്ന് ഗംഭീർ; തിരിച്ചടിച്ച് ആരാധകർ

ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയെ ആദ്യ നാലില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി ധോണിക്കും രോഹിത്തിനും താഴെയാണെന്നും ഗംഭീർ

ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയെ ആദ്യ നാലില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി ധോണിക്കും രോഹിത്തിനും താഴെയാണെന്നും ഗംഭീർ

author-image
Sports Desk
New Update
Virat Kohli, Gautham Gambhir, ICC, Cricket, Test Match, India, South Africa, വിരാട് കോഹ്ലി, ഗൗതം ഗംഭീർ, ടെസ്റ്റ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക

ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ സെമിയിലേക്ക് കുതിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പ്രാഥമിക ഘട്ടത്തിൽ ഒരു തോൽവി മാത്രം വഴങ്ങിയാണ് വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും മുന്നേറ്റം. എന്നാൽ കോഹ്‌ലിയുടെ നായക മികവിനെ പൂർണമായും അംഗീകരിക്കുന്നില്ല മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീർ. എം.എസ്.ധോണിയും രോഹിത് ശർമ്മയും കൂടെയുള്ളതിനാലാണ് കോഹ്‌ലി മികച്ച നായകനാകുന്നതെന്നാണ് ഗംഭീർ പറയുന്നത്. ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം.

Advertisment

"വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ മികച്ച നായകൻ തന്നെയാണ്. കാരണം രോഹിത് ശർമ്മയും എം.എസ് ധോണിയും അദ്ദേഹത്തിന്റെ പിന്നിലുണ്ട് എന്നതുകൊണ്ടാണ്. നിങ്ങൾ കോഹ്‌ലിയെന്ന നായകനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎൽ കിരീടം ഉയർത്തിയേനെ. എത്രയോ കാലമായി ബാംഗ്ലൂരിന്റെ നായകനായി കളിക്കുന്നു. ഒട്ടുമിക്ക എല്ലാ ടൂർണമെന്റുകളിലും എട്ടാം സ്ഥാനത്തായിരിക്കും ബാംഗ്ലൂർ'" ഗംഭീർ പറഞ്ഞു.

ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയെ ആദ്യ നാലില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി ധോണിക്കും രോഹിത്തിനും താഴെയാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

Advertisment

എന്നാൽ ഗംഭീറിന്റെ പ്രതികരണത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും ഗംഭീറിനെ മാറ്റി നിർത്തണമെന്നാണ് ഒരാളുടെ പ്രതികരണം.

Gautam Gambhir Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: