മെൽബൺ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനിടയിൽ അമ്പയറോട് തട്ടികയറി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മഴ പെയ്യാൻ ആരംഭിച്ചിട്ടും മത്സരം തുടരാനുള്ള അമ്പയറിന്റെ തീരുമാനത്തിന് എതിരെയായിരുന്നു കോഹ്ലിയുടെ പ്രതിഷേധം. ഇതിന് ശേഷമാണ് കളി അവസാനിപ്പിക്കാൻ അമ്പയർ തയ്യാറായത്.
ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ പത്തൊമ്പതാം ഓവറിലാണ് ഇന്ത്യൻ നായകൻ പ്രതികരിച്ചത്. ഓവർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മഴ ആരംഭിച്ചിരുന്നു, പിന്നീട് ശക്തി പ്രാപിക്കുകയും ചെയ്തു. എന്നാൽ കളി നിർത്തിവെയ്ക്കാൻ അമ്പയർ യാഥൊരു താൽപര്യവും കാണിച്ചില്ല.
ഇതിന് പിന്നാലെ അമ്പയറുടെ അടുത്തെത്തി കളി നിർത്തണമെന്ന അവശ്യം കോഹ്ലി ഉന്നയിച്ചു. എന്നാൽ കോഹ്ലിയോട് ശാന്തനാകാൻ പറഞ്ഞ ശേഷം അമ്പയർ കളി തുടരാൻ തീരുമാനം. ഇതോടെ അമ്പയറോട് ദേഷ്യപ്പെട്ടുകൊണ്ട് തിരിച്ച് ഫീൾഡിലേക്ക് പോയി.
— Mr Gentleman (@183_264) November 23, 2018
ബുംമ്ര എറിഞ്ഞ 19-ാം ഓവർ അവസാനിച്ച ശേഷം മാത്രമാണ് കളി നിർത്തിവെയ്ക്കാൻ അമ്പയർ തയ്യാറായത്. മഴ കൂടുതൽ കനത്തതോടെ പിന്നീട് മത്സരം ഉപേക്ഷിക്കുകയും ചെയ്തു.
മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലർക്കും കോഹ്ലിയെ പിന്തുണച്ച് രംഗത്തെത്തി. ഇന്ത്യൻ നായകന്റെ തീരുമാനം ശരിയായിരുന്നെന്നും മഴ ശക്തിപ്രാപിക്കുകയും പിച്ച് നനയുകയും ചെയ്തൽ ഇന്ത്യക്ക് മറുപടി ബാറ്റിങ് ബുദ്ധിമുട്ടാകുമായിരുന്നെന്നും ക്ലർക്ക് അഭിപ്രായപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മേൽ 137 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. മഴമൂലം മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു. ഓസീസ് ഇന്നിങ്സ് പത്തൊമ്പതാം ഓവറില്‍ എത്തി നില്‍ക്കെയാണ് മഴ കളി മുടക്കുകയത്. ഇതോടെയാണ് ഓവർ ചുരുക്കി വിജയലക്ഷ്യം നിർണ്ണയിച്ചത്. എന്നാൽ ഇന്ത്യക്ക് മറുപടി ബാറ്റിങ് ആരംഭിക്കാൻ സാധിച്ചില്ല.