Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ഞാനും ധോണിയെ മിസ് ചെയ്യുന്നു; ഹൃദയപൂർവം കോഹ്‌ലി, വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 മത്സരത്തിനിടെ താൻ എത്രത്തോളം ധോണിയെ മിസ് ചെയ്യുന്നുണ്ടെന്ന് കോഹ്‌ലി പരസ്യമാക്കി

Dhoni and Kohli

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റനാണ് മഹേന്ദ്ര സിങ് ധോണി. ക്യാപ്‌റ്റൻ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ ശേഷവും ഇന്ത്യൻ ടീമിൽ അവിഭാജ്യ ഘടകമായിരുന്നു ധോണി. ഇപ്പോഴത്തെ നായകൻ വിരാട് കോഹ്‌ലിക്ക് അത്രയേറെ പിന്തുണ ധോണി നൽകിയിട്ടുണ്ട്. പല വേദികളിലും കോഹ്‌ലി അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ധോണിയുടെ അനുഭവസമ്പത്ത് കോഹ്‌ലിക്കും ഗുണം ചെയ്‌തിട്ടുണ്ട്.

Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 മത്സരത്തിനിടെ താൻ എത്രത്തോളം ധോണിയെ മിസ് ചെയ്യുന്നുണ്ടെന്ന് കോഹ്‌ലി പരസ്യമാക്കി. ഈ വീഡിയോയാണ് കഴിഞ്ഞ രണ്ട് ദിവസമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. മത്സരം കാണാനെത്തിയ ഇന്ത്യൻ ആരാധകർ ‘വി മിസ് യൂ ധോണി’ എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിയിരുന്നു

.Read Also: എനിക്ക് ധോണിയെ പോലെ വേഗതയില്ലല്ലോ; ശിഖർ ധവാനെ ചിരിപ്പിച്ച മാത്യു വെയ്‌ഡിന്റെ കമന്റ്, വീഡിയോ

ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്‌ലി കാണുംവിധം ആരാധകർ ഈ പോസ്റ്റർ പല തവണ ഉയർത്തി. ഇതു ശ്രദ്ധയിൽപ്പെട്ട കോഹ്‌ലിയുടെ പ്രതികരണം ഏറെ സ്‌നേഹനിർഭരമായിരുന്നു.  ‘വി മിസ് യൂ ധോണി’ എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ചുനിൽക്കുന്ന ആരാധകരെ നോക്കി കോഹ്‌ലി പറഞ്ഞു, ‘ഞാനും അദ്ദേഹത്തെ മിസ് ചെയ്യുന്നു,’ ആംഗ്യഭാഷയിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

ധോണിക്ക് ശേഷം ഇന്ത്യൻ നായക സ്ഥാനം ഏറ്റെടുത്ത താരമാണ് കോഹ്‌ലി. 2019 ക്രിക്കറ്റ് ലോകകപ്പിൽ കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്. അന്ന് ധോണിയും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ഇരുവരുടെയും ആത്മബന്ധം ഏറെ സുദൃഢമാണ്. ധോണിയുമായി തനിക്കുള്ള സുഹൃദ്‌ബന്ധത്തെ കുറിച്ച് കോഹ്‌ലി പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kohli dhoni friendship video viral

Next Story
പൊരുതി വീണ് ഇന്ത്യ; കങ്കാരുക്കൾക്ക് ആശ്വാസ ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com