scorecardresearch

വിരാട് കോഹ്ലിക്ക് രണ്ട് വർഷം കൂടി കാപ്റ്റനായി തുടരാമായിരുന്നു: രവി ശാസ്ത്രി

ഇന്ത്യൻ ടീമിന്റെ ഒരു വൈസ് ക്യാപ്റ്റനെ നിയമിക്കുന്നതിനോട് യോജിപ്പില്ലെന്നും ശാസ്ത്രി

ഇന്ത്യൻ ടീമിന്റെ ഒരു വൈസ് ക്യാപ്റ്റനെ നിയമിക്കുന്നതിനോട് യോജിപ്പില്ലെന്നും ശാസ്ത്രി

author-image
WebDesk
New Update
virat kohli, ravi shastri, rohit sharma, indian cricket tea, indian cricket captain, ravi shastri on virat kohli, ravi shastri on rohit sharma, sports news, cricket news, indian express, വിരാട് കോഹ്ലി, രവി ശാസ്ത്രി, കോഹ്ലി, ശാസ്ത്രി, IE Malayalam

വിരാട് കോഹ്‌ലിക്ക് രണ്ട് വർഷം കൂടി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 1-2 ന് തോറ്റതിന് പിന്നാലെയാണ് കോഹ്‌ലി ടെസ്റ്റ് കാപ്റ്റൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. ഇപ്പോൾ ഒരു ഫോർമാറ്റിലും കോഹ്ലി കാപ്റ്റനല്ല.

Advertisment

"അടുത്ത രണ്ട് വർഷത്തേക്ക് കൂടി അദ്ദേഹത്തിന് എളുപ്പത്തിൽ തുടരാൻ കഴിയുമെന്ന് എനിക്ക് തോന്നി, എന്നാൽ ഇപ്പോൾ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനാൽ, നാമെല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണം," ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമായി ഒമാനിലെത്തിയ ശാസ്ത്രി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിന്റെ അവസാനത്തോടെ തന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി തുടരേണ്ടതില്ലെന്ന് ശാസ്ത്രി തീരുമാനിക്കുകയും തുടർന്ന് രാഹുൽ ദ്രാവിഡ് സ്ഥാനമേൽക്കുകയും ചെയ്തിരുന്നു.

ശാസ്ത്രി-കോഹ്‌ലി കൂട്ടുകെട്ടിന് കീഴിലെ അവസാന കാലത്ത്, ഇന്ത്യ ഓസ്‌ട്രേലിയയിൽ രണ്ട് ടെസ്റ്റ് പരമ്പരകൾ വിജയിക്കുകയും ഇംഗ്ലണ്ടിൽ 2-1 ന് ലീഡ് ചെയ്യുകയും ചെയ്തിരുന്നു. മുൻ ഇന്ത്യൻ ഓൾറൗണ്ടറായ ശാസ്ത്രി ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ ഏഴ് വർഷത്തെ കാലാവധി തൃപ്തികരമായിരുന്നെന്നും ടീമിന് ശോഭനമായ ഭാവി പ്രവചിക്കുന്നുവെന്നും ചെയ്യുന്നു.

Advertisment

Also Read: പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ

ഇപ്പോൾ ഇന്ത്യൻ ടീമിനെ, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ആരാണ് നയിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ, ശാസ്ത്രിയുടെ ആദ്യ ചോയ്സായി പറഞ്ഞത് രോഹിത് ശർമ്മയെയാണ്.

“ആദ്യം, ടീമിന്റെ ഭാവി വളരെ ശോഭനമാണ്. ഏഴു വർഷമായി ഞാൻ കണ്ടതിൽ നിന്ന്, കടന്നുവരുന്ന പുതിയ പ്രതിഭകൾ അതിശയകരമാണ്. ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം രണ്ട് ഫോർമാറ്റിലും രോഹിതാണ് ക്യാപ്റ്റനാവേണ്ടത്. ദക്ഷിണാഫ്രിക്കയിലേക്ക് പോയ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചെങ്കിലും പരിക്ക് കാരണം അദ്ദേഹത്തിന് പോകാനായില്ല. ഇതിനർത്ഥം അദ്ദേഹത്തെ ക്യാപ്റ്റനായി കണക്കാക്കണം എന്നാണ്, ”അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ഇന്ത്യൻ ടീമിന്റെ ഒരു വൈസ് ക്യാപ്റ്റനെ നിയമിക്കുന്നതിനെ ശാസ്ത്രി അനുകൂലിക്കുന്നില്ല. “എന്തിനാണ് ഒരു വൈസ് ക്യാപ്റ്റൻ? ടീമിൽ ആരുടെ സ്ഥാനം സുനിശ്ചിതവും ആ ദിവസം മികച്ചതുമാണോ, അവനെ വൈസ് ക്യാപ്റ്റനാക്കുക. പ്ലെയിംഗ് 11 ൽ നിന്ന് ഒഴിവാക്കേണ്ട ഒരു വൈസ് ക്യാപ്റ്റനെ നിയമിച്ചിട്ട് എന്ത് പ്രയോജനം?” ശാസ്ത്രി ചോദിച്ചു.

ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി നിയമിക്കണമെന്നാണ് ചില വിശകലന വിദഗ്ധരുടെ അഭിപ്രായം. “പന്തിനെ സംബന്ധിച്ചിടത്തോളം, അവൻ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് ധാരാളം കഴിവുകളുണ്ട്, അത് തുടരും. ഒരു നിയുക്ത വൈസ് ക്യാപ്റ്റൻ ഉള്ളതിനേക്കാൾ മികച്ച ബദലാണ് അദ്ദേഹം, ”ശാസ്ത്രി പറഞ്ഞു.

Ravi Shastri Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: