ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരെ ഹൈദരാബാദിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആരാധകരെ കൊണ്ട് കൈയ്യടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. മത്സരത്തിൽ വിജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യൻ ടീം. ഇതിനിടയിലാണ് ഉറങ്ങിപോയ ഗ്യാലറി സജീവമാക്കാൻ കോഹ്‍ലിയുടെ ഇടപ്പെടൽ. സ്വയം കൈയ്യടിച്ചു കൊണ്ട് കാണികളോടും അത് ആവർത്തിക്കാൻ അവശ്യപ്പെടുകയായിരുന്നു കോഹ്‍ലി.

ഹൈദരാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിലാണ് സംഭവം. വിൻഡീസ് ഇന്നിങ്സിലെ 33 ഓവറിൽ ക്യപ്റ്റൻ കാണികളോട് കൈയ്യടിക്കാൻ അവശ്യപ്പെടുകയായിരുന്നു. നിന്നടുത്ത് നിന്ന് കറങ്ങി ഗ്യാലറിയുടെ എല്ല ദിശയിലുള്ള കാണികളോടും കോഹ്‍ലി ഇത്തരത്തിൽ അവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് തകർന്നടിഞ്ഞു. രണ്ടാം ഇന്നിങ്സിൽ വിൻഡീസിന് 127 റൺസ് നേടാനെ സാധിച്ചുള്ളു. രണ്ടാം ഇന്നിങ്സിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വിൻഡീസ് താരങ്ങൾ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook