ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രാഹുൽ വൈസ് ക്യാപ്റ്റനാവും

മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ വൈസ് കാപ്റ്റനായി ആയി കെ എൽ രാഹുൽ എത്തുമെന്ന് ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു

KL Rahul, Indian Cricket Team

ഡിസംബർ 26ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കെഎൽ രാഹുൽ വൈസ് ക്യാപ്റ്റനാവും. ഇക്കാര്യം ബിസിസിഐ വൃത്തങ്ങൾ ശനിയാഴ്ച സ്ഥിരീകരിച്ചു.

രോഹിത് ശർമ്മയെയാണ് വിരാട് കോഹ്‌ലി കാപ്റ്റനാവുന്ന പരമ്പരയിൽ വൈസ് കാപ്റ്റനായി ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഇടത് കാൽവെണ്ണയിലേറ്റ പരിക്കിനെത്തുടർന്ന് പരമ്പരയിൽ നിന്ന് രോഹിത് പുറത്തായി.

29 കാരനായ രാഹുൽ ഇതുവരെ 40 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, ആറ് സെഞ്ച്വറികളോടെ 35.16 ശരാശരിയിൽ 2321 റൺസ് നേടിയിട്ടുണ്ട്. പ്രധാനമായി, വരും കാലത്തേക്ക് ദീർഘകാല സാധ്യതയുള്ള ടീം നേതൃത്വമായി രാഹുൽ കണക്കാക്കപ്പെടുന്നു.

മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ വൈസ് കാപ്റ്റനായി ആയി കെ എൽ രാഹുൽ എത്തുമെന്ന് ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മുഖ്യ പരിഗണനയിലുള്ളത് രാഹുലാണെന്ന് പിടിഐ ഡിസംബർ 13ന് റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: ഗാബയിലെ കുറഞ്ഞ ഓവർ നിരക്കിന് ഇംഗ്ലണ്ടിന് നഷ്ടം അഞ്ചല്ല, എട്ട് പോയിന്റ്: ഐസിസി

ടെസ്റ്റ് പരമ്പരയിൽ അജിങ്ക്യ രഹാനെയ്ക്ക് പകരം വൈസ് ക്യാപ്റ്റനായി എത്തിയ രോഹിതിന്, മുംബൈയിൽ നടന്ന നെറ്റ് പരിശീലനത്തിലാണ് പരിക്കേറ്റത്. ഇതിനാൽ കുറഞ്ഞത് മൂന്ന് നാല് ആഴ്ചത്തേക്ക് അദ്ദേഹത്തെ ഒഴിവാക്കി.

സെലക്ടർമാരെ സംബന്ധിച്ചിടത്തോളം, ടെസ്റ്റ് ഇലവനിൽ ഇനി ഉറപ്പില്ലാത്ത രഹാനെയിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടായിരുന്നു. റിഷഭ് പന്തിനെ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഉയർത്തുന്നതിന് ഇനിയും കാത്തിരിക്കേണ്ടതുമുണ്ട് . നിലവിൽ ചുരുക്കം ചില ഓൾ ഫോർമാറ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരിൽ ഒരാളായാണ് രാഹുലിനെ കാണുന്നത്.

കോഹ്‌ലി ടെസ്റ്റ് നേതൃസ്ഥാനം കൈവിടുമ്പോൾ രാഹുലിന് പകരക്കാരനായി വരാൻ പറ്റിയ പ്രായവും പരിചയവുമുണ്ട്. കൂടുതൽ കാലം ആ സ്ഥാനം തുടരാനും രാഹുലിന് കഴിയും.

വരും ദിവസങ്ങളിൽ വൈറ്റ് ബോശളിൽ രാഹുൽ രോഹിത്തിന്റെ വൈസ് കാപ്റ്റൻ ആകുമെന്നും പ്രതീക്ഷിക്കുന്നു. ഐപിഎല്ലിൽ ലഖ്‌നൗവിൽ നിന്നുള്ള പുതിയ ഫ്രാഞ്ചൈസിയുടെ കാപ്റ്റൻ സ്ഥാനത്തേക്ക് രാഹുൽ എത്തുമെന്നത് സംബന്ധിച്ചും ചർച്ചകളുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kl rahul to be virat kohlis deputy for sa test series

The moderation of comments is automated and not cleared manually by malayalam.indianexpress.com