scorecardresearch
Latest News

അച്ചടക്കവും ആത്മസമർപ്പണവും: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ പ്രതിരോധിച്ച രോഹിത്, രാഹുൽ ഫോർമുല

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോർഡ്‌സിൽ ടെസ്റ്റിൽ സെഞ്ചുറി ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാകുന്ന ആദ്യ ഇന്ത്യൻ ഓപ്പണിങ് ജോഡിയായി ഇവർ

അച്ചടക്കവും ആത്മസമർപ്പണവും: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ പ്രതിരോധിച്ച രോഹിത്, രാഹുൽ ഫോർമുല
Photo: Facebook/ Indian Cricket Team

ഒരു ദശകത്തിനിടയിൽ ആദ്യമായാണ് ടോസ് ലഭിച്ചു ബോളിങ് തിരഞ്ഞെടുക്കുന്ന ടീമിന് ആദ്യ മണിക്കൂറിൽ വിക്കറ്റ് നേടാൻ കഴിയാതെ പോകുന്നത്. ന്യൂ ബോൾ ഭീഷണിയെ അതിസമ്മർദ്ദമായി നേരിട്ട രോഹിത് ശർമയും (83) കെ.എൽ.രാഹുൽ (127*) ചേർന്നാണ് ഇത് സാധ്യമാക്കിയത്. ഇവരുടെ കൂട്ടുകെട്ട് ലോർഡ്‌സിൽ പുതിയൊരു ചരിത്രം കുറിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോർഡ്‌സിൽ ടെസ്റ്റിൽ സെഞ്ചുറി ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാകുന്ന ആദ്യ ഇന്ത്യൻ ഓപ്പണിങ് ജോഡി.

പരീക്ഷണം നിറഞ്ഞ സാഹചര്യത്തിൽ ബാറ്റ് വീശേണ്ടിവന്നപ്പോൾ, ഇന്ത്യൻ ഓപ്പണർമാർ അവരുടെ സ്വാഭാവിക ആക്രമണ ശൈലി ഒഴിവാക്കുകയും കളിയുടെ ആദ്യ അരമണിക്കൂർ കഠിനമായ രീതിയിൽ പ്രതിരോധം തീർക്കുകയും ചെയ്തു. ആദ്യ 10 ഓവറിൽ 11 റൺസ് മാത്രമാണ് ഇരുവരും ചേർന്ന് നേടിയത്, അതിൽ ഒരു വിക്കറ്റും നഷ്ടമാക്കിയില്ല എന്നതാണ് പ്രധാനം. കളിയുടെ ആദ്യ മണിക്കൂറിൽ, ജെയിംസ് ആൻഡേഴ്സണിന്റെയും ഒല്ലി റോബിൻസണിന്റെയും ന്യൂ ബോൾ സ്പെല്ലിനെ നേരിടാൻ രോഹിത്തും രാഹുലും അവരുടെ ടെക്‌നിക്കുകളിൽ വിശ്വസിച്ചു.

അനാവശ്യ ഷോട്ടുകളോ മോശം കാൽ ചലനങ്ങളോ അവർ നടത്തിയില്ല. ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് മാത്രമാണ് അവർ ചെയ്തത്. “തല നേരെ നിർത്തി ഓരോ പന്തും നോക്കി ബോൾ ബാറ്റിലേക്ക് എത്തുന്നതും കാത്ത് പതിയെ കളിക്കുന്ന രീതി. ഇത് തന്നെയാണ് രണ്ടു പേർക്കും ഗുണം ചെയ്തത്. ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തുകൾ ഒഴിവാക്കിയും, രണ്ടു വശത്തേക്കും തിരിയുന്ന പന്തുകൾ ശ്രദ്ധയോടെ വീക്ഷിച്ചും അവർ പരീക്ഷണ ഘട്ടത്തെ അതിസമ്മർദ്ദമായി മറികടന്നു.

മത്സരത്തിലെ ആദ്യ ബൗണ്ടറി എത്തിയത് സാം കരന്റെ 13 -ാം ഓവറിലാണ്. ആ ഓവറിൽ ആക്രമിക്കാൻ തീരുമാനിച്ച രോഹിത് നാല് ഫോറുകൾ നേടി. അതോടെ സമ്മർദ്ദം ഇംഗ്ലണ്ട് ബോളർമാർക്ക് മുകളിലായി. സാം കരന്റെ സ്വിങ്ങിനെ പ്രതിരോധിക്കാൻ ക്രീസിനു ഏകദേശം 25 സെൻറിമീറ്റർ പുറത്തായാണ് രോഹിത് ബാറ്റ് ചെയ്‌തത്‌.

ബൗണ്ടറിക്ക് ശേഷം ആദ്യം പതിയെ കളിച്ച രോഹിത് നല്ല തുടക്കങ്ങളെ വലിയ സ്കോറിലേക്ക് എത്തിക്കാൻ കഴിയാതെ പോകുന്ന പതിവ് രീതി തിരുത്തി 145 പന്തിൽ നിന്നും 83 റൺസ് നേടി.

അതിനിടയിൽ വിക്കറ്റിന് നേരെ പന്ത് എറിഞ്ഞ് ലെഗ് സൈഡിൽ കൂടുതൽ റൺസ് നേടാനുള്ള അവസരം ഇംഗ്ലണ്ട് ബോളർമാർ രോഹിത്തിന് നൽകുകയും ചെയ്‌തു. രോഹിത്തിന്റെ പകുതിയിലേറെ റൺസും വന്നത് ലെഗ് സൈഡിൽ നിന്നാണ്.

ഇന്നിങ്‌സ് നീങ്ങുന്നതിന് അനുസരിച്ചു രോഹി ത്തി ന്റെ സ്ട്രൈക്ക് റേറ്റ് കൂടിയെങ്കിലും മറുവശത്ത് രാഹുൽ നിലയുറപ്പിച്ച് ഓരോ പന്തും ശ്രദ്ധിച്ചാണ് കളിച്ചത്. ഒരു സമയത്ത് രോഹിത് 81 (122 പന്തിൽ നിന്നും) റൺസിൽ ബാറ്റ് ചെയ്യുമ്പോൾ രാഹുലിന്റെ സ്കോർ 18 (95 പന്തിൽ നിന്നും) റൺസായിരുന്നു. 18.95 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.

Also read: India vs England 2nd Test, Day 1: രാഹുലിന് സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച നിലയിൽ

ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റിൽ 100 റൺസ് തികയ്ക്കാൻ സഹായകമായത് ഇവർക്കിടയിലെ കെമിസ്ട്രിയാണ്. 2010 ഡിസംബറിൽ സെവാഗും ഗംഭീറും ചേർന്ന് ദക്ഷിണാഫ്രിക്കയിൽ നേടിയ 137 റൺസായിരുന്നു ഇന്ത്യയുടെ വിദേശത്തെ സെഞ്ചുറി തികച്ച അവസാന ഓപ്പണിങ് കൂട്ടുകെട്ട്. ഏകദേശം 11 വർഷത്തിനു ശേഷമാണ് ഇന്ത്യ അടുത്ത സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.

തന്റെ എട്ടാം സെഞ്ചുറിയിലേക്ക് അടുക്കുന്നതിനിടയിലാണ് രോഹി ത്തി നെ ആൻഡേഴ്സൺ വീഴ്ത്തിയത്. രോഹി ത്തി ന്റെ ബാറ്റിനെ മറികടന്ന ആൻഡേഴ്സന്റെ പന്ത് ഓഫ് സ്റ്റമ്പ് ഇളക്കുകയായിരുന്നു. 126 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് അതോടെ അവസാനിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kl rahul rohit sharma india vs england 2nd test day 1 lords partnership