കെ.എല്‍.രാഹുല്‍ ആണ് ‘ഇന്ത്യയുടെ അടുത്ത വമ്പന്‍’; സുനില്‍ ഗവാസ്കര്‍

സെഞ്ചുറിയിലൂടെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുകയും ടീമിനെ അതിവേഗം വിജയലക്ഷ്യത്തിലേക്ക് എത്തിക്കുകയും ചെയ്‌തു രാഹുൽ

മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്റി 20 മത്സരം ജയച്ചിരിക്കുകയാണ്. അടുത്ത മത്സരം വെളളിയാഴ്‌ചയാണ് നടക്കുന്നത്. വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ മികവുറ്റ താരങ്ങളാണുളളത്. ഇന്ത്യയില്‍ വേനല്‍കാലത്ത് ഉളളത് പോലെയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥ. ഇത് ഇന്ത്യന്‍ ടീമിന് ഏറെ ആശ്വാസം നല്‍കുന്നതുമാണെന്ന് സുനില്‍ ഗവാസ്കര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയുടെ ഭാഗത്ത് നിന്നും വെല്ലുവിളി ഇംഗ്ലീഷ് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കുല്‍ദീപ് യാദവിന്റെ മാജിക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന പ്രകടനം ആയിരുന്നു അദ്ദേഹത്തിന്റേത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. 160 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ ലക്ഷ്യം കണ്ടു. കെ.എൽ.രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് അനായാസ ജയം നേടിക്കൊടുത്തത്. ലേഖനത്തില്‍ രാഹുലിനെ ‘ഇന്ത്യയുടെ അടുത്ത വമ്പന്‍ താരം’ എന്നാണ് ഗാവസ്കര്‍ വിശേഷിപ്പിക്കുന്നത്.

54 പന്തിൽ 101 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. 10 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. രാഹുലിനെ ഏഴിൽനിന്നും മൂന്നാമതായി ഇറക്കിയ ക്യാപ്റ്റൻ കോഹ്‌ലിയുടെ തീരുമാനം ശരിവയ്‌ക്കും വിധമായിരുന്നു രാഹുലിന്റെ പ്രകടനം.

സെഞ്ചുറിയിലൂടെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുകയും ടീമിനെ അതിവേഗം വിജയലക്ഷ്യത്തിലേക്ക് എത്തിക്കുകയും ചെയ്‌തു രാഹുൽ. ഒരു ഘട്ടത്തിൽ പോലും ടീമിന് സമ്മർദ്ദം നൽകാതെയായിരുന്നു രാഹുൽ കളി മുന്നോട്ടു കൊണ്ടുപോയത്. രാഹുലിന്റെ മികച്ച കളി തന്നെയാണ് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലേക്ക് എത്തിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kl rahul is the next big thing in indian cricket says sunil gavaskar

Next Story
മുന്നിലുളളത് സച്ചിനും ദ്രാവിഡും മാത്രം; പുതിയ റെക്കോര്‍ഡ് എഴുതി ചേര്‍ക്കാന്‍ ധോണി
The moderation of comments is automated and not cleared manually by malayalam.indianexpress.com