scorecardresearch

വിരമിക്കൽ തീരുമാനം പ്രയാസകരമല്ല; എന്റെ വിടവ് ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കില്ല: കെ എൽ രാഹുൽ

KL Rahul about retirement: ഈ വർഷം ന്യൂസിലൻഡിന് എതിരായ മൂന്ന് ഏകദിന മത്സരങ്ങൾ രാഹുൽ കളിച്ചിരുന്നു. 142 റൺസ് ആണ് താരം മൂന്ന് ഏകദിനങ്ങളിൽ നിന്ന് കണ്ടെത്തിയത്

KL Rahul about retirement: ഈ വർഷം ന്യൂസിലൻഡിന് എതിരായ മൂന്ന് ഏകദിന മത്സരങ്ങൾ രാഹുൽ കളിച്ചിരുന്നു. 142 റൺസ് ആണ് താരം മൂന്ന് ഏകദിനങ്ങളിൽ നിന്ന് കണ്ടെത്തിയത്

author-image
Sports Desk
New Update
KL Rahul Retirement Talks

Source: KL Rahul, Instagram

KL Rahul's Retirement: മോശം ഫോമിൽ നിൽക്കുന്ന സമയത്ത് പോലും ടീം മാനേജ്മെന്റിന്റെ പിന്തുണ പലപ്പോഴും കെ എൽ രാഹുലിന് ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ ബാറ്റിങ്ങിലെ സാങ്കേതിക തികവ് അത്രമാത്രം മികച്ചതാണെന്ന് ചൂണ്ടിയായിരുന്നു ഇത്. 2023 ഏകദിന ലോകകപ്പിന് ശേഷം അഞ്ചാം നമ്പർ ബാറ്റിങ് പൊസിഷനിൽ രാഹുൽ ഇന്ത്യയുടെ വിശ്വസ്തനാവുകയാണ്. ഈ സമയം വിരമിക്കലിനെ കുറിച്ചുള്ള ചോദ്യം വന്നപ്പോൾ രാഹുൽ നൽകിയ മറുപടി ആരാധകർക്കിടയിൽ ചർച്ചയാവുന്നു. 

Advertisment

കെവിൻ പീറ്റേഴ്സനുമായുള്ള അഭിമുഖത്തിലാണ് വിരമിക്കലിനെ കുറിച്ച് രാഹുൽ സംസാരിച്ചത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, "വിരമിക്കൽ പ്രഖ്യാപിക്കുക എന്നത് അത്ര പ്രയാസകരമാവും എന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ നമ്മളോട് തന്നെ സത്യസന്ധമായി നിന്നാൽ, വിരമിക്കാൻ സമയമാവുമ്പോൾ അത് നമുക്ക് അറിയാനാവും. അത് വലിച്ച് നീട്ടേണ്ട കാര്യം ഇല്ല. ഞാൻ ഒരുപാട് വട്ടം പരുക്കിലേക്ക് വീണിട്ടുണ്ട്. നേരിടാൻ ഏറ്റവും പ്രയാസകരമായ കാര്യമാണ് അത്."

Also Read: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ

"ഫിസിയോയിൽ നിന്നോ സർജൻ കാരണമോ ലഭിക്കുന്ന വേദനയല്ല നമ്മളെ ഇവിടെ പ്രയാസപ്പെടുത്തുക. നമ്മുടെ മനസ് മടുത്ത് കഴിയുമ്പോഴുള്ള മാനസിക സംഘർഷമാണ് അതിജീവിക്കാൻ പ്രയാസം. പലവട്ടം പരുക്കിലേക്ക് വീണ് കഴിയുമ്പോൾ വേണ്ടതെല്ലാം ചെയ്ത് കഴിഞ്ഞു എന്ന തോന്നലുണ്ടാവും. ക്രിക്കറ്റ് എനിക്ക് ഇത്രയും സൗഭാഗ്യങ്ങളും പണവും നൽകി. ഇതിലൂടെ വരും വർഷങ്ങൾ അതിജീവിക്കാനാവും എന്ന് തോന്നും," രാഹുൽ പറയുന്നു. 

Also Read: ലോകകപ്പിലെ പിന്മാറ്റം; ബംഗ്ലാദേശിന് നഷ്ടം കോടികൾ; കളിക്കാർക്ക് ഇന്ത്യൻ ബ്രാൻഡുകളുടെ പ്രഹരം

"മതിയാക്കുക. എന്താണോ ഇത് വരെ നേടിയത് അത് ആസ്വദിക്കുക. കുടുംബമുണ്ട്, അവർക്കൊപ്പം ആസ്വദിക്കുക. അങ്ങനെ തോന്നുന്ന സമയമാണ് ഏറ്റവും പ്രയാസകരമായ മാനസിക സംഘർഷം അനുഭവിക്കുന്നത്. ഞാൻ അത്ര പ്രധാനപ്പെട്ട കളിക്കാരനൊന്നുമല്ല എന്ന് ഞാൻ എന്നോട് തന്നെ പറയും. നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് മുൻപോട്ട് പോകും. രാജ്യാന്തര തലത്തിൽ ക്രിക്കറ്റ് മുൻപോട്ട് പോകും. എന്നാൽ എന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിന് ശേഷം എന്റെ കാഴച്ചപ്പാട് ഒന്നാകെ മാറി. ജീവിതത്തെ ഞാൻ നോക്കിക്കാണുന്ന വിധം ഒന്നാകെ മാറി," രാഹുൽ വെളിപ്പെടുത്തി. 

Also Read: MS Dhoni IPL: ധോണി മൂന്നാമനായി ഇറങ്ങും; പവർപ്ലേയിൽ അടിച്ചു തകർക്കും: ആർ അശ്വിൻ

ഈ വർഷം ന്യൂസിലൻഡിന് എതിരായ മൂന്ന് ഏകദിന മത്സരങ്ങൾ രാഹുൽ കളിച്ചിരുന്നു. 142 റൺസ് ആണ് താരം മൂന്ന് ഏകദിനങ്ങളിൽ നിന്ന് കണ്ടെത്തിയത്. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ രാഹുൽ 112 റൺസ് സ്കോർ ചെയ്തിരുന്നു. 2025ലെ രാഹുലിന്റെ ഏകദിനത്തിലെ ബാറ്റിങ് ശരാശരി 52 ആണ് എന്നതും ശ്രദ്ധേയമാണ്. 

Read More: ബുമ്രയ്ക്ക് മാത്രം പ്രത്യേക പരിഗണന എന്തിനാണ്? സിറാജിന്റെ കഠിനാധ്വാനത്തിന് വിലയില്ലേ? തുറന്നടിച്ച് മുൻ താരം

Indian Cricket Players Indian Cricket Team Kl Rahul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: