scorecardresearch

പാക് അവതാരകയുടെ ഹൃദയം തൊട്ട് കെ.എല്‍.രാഹുല്‍; യുവതാരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി സൈനബ് അബ്ബാസ്

കര്‍ണാടക സ്വദേശിയായ രാഹുലിനെ പാക് അവതാരക സൈനബ് അബ്ബാസാണ് പുകഴ്ത്തി രംഗത്തെത്തിയത്

കര്‍ണാടക സ്വദേശിയായ രാഹുലിനെ പാക് അവതാരക സൈനബ് അബ്ബാസാണ് പുകഴ്ത്തി രംഗത്തെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പാക് അവതാരകയുടെ ഹൃദയം തൊട്ട് കെ.എല്‍.രാഹുല്‍; യുവതാരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി സൈനബ് അബ്ബാസ്

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മുന്‍നിരയിലുളളവരില്‍ ഒരാളാണ് കിങ്സ് ഇലവന്‍ പഞ്ചാബ് താരം കെ.എല്‍.രാഹുല്‍. മികച്ച പ്രകടനം പുറത്തെടുക്കുന്ന അദ്ദേഹത്തിനായി ആരാധകര്‍ ആര്‍ത്തുവിളിക്കുമ്പോഴാണ് പാക്കിസ്ഥാനില്‍ നിന്നും ഒരു ആരാധികയുടെ കടന്നുവരവ്. കായിക അവതാരക സൈനബ് അബ്ബാസാണ് രാഹുലിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയത്.

Advertisment

publive-image

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഞായറാഴ്ച നടന്ന മൽസരത്തില്‍ 84 റണ്‍സ് നേടിയാണ് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജയ്‌പൂരില്‍ ഇതേ എതിരാളികള്‍ക്കെതിരെ 92 റണ്‍സും അദ്ദേഹം നേടിയിരുന്നു. ഈ പ്രകടനങ്ങള്‍ കണ്ടാണ് കര്‍ണാടക സ്വദേശിയായ രാഹുലിനെ പാക് അവതാരക സൈനബ് പുകഴ്ത്തി രംഗത്തെത്തിയത്. രാജസ്ഥാനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മൽസരത്തിന് പിന്നാലെ ട്വിറ്ററിലായിരുന്നു സൈനബ് രാഹുലിനെ പുകഴ്ത്തിയത്.

നേരത്തേ ധോണിയെ അഭിനന്ദിച്ച് രംഗത്തെത്തിയ ആളാണ് സൈനബ്. മൽസരം ധോണി ഫിനിഷ് ചെയ്തപ്പോഴായിരുന്നു സൈനബ് ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. താനാണ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന് തെളിയിക്കാന്‍ ധോണിക്ക് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണെന്നായിരുന്നു സൈനബിന്റെ ട്വീറ്റ്.

എന്നാല്‍ അന്ന് ട്വീറ്റിന് പാക് ആരാധകരില്‍ നിന്നും ലഭിച്ചത് വിമര്‍ശനമായിരുന്നു. ഐപിഎല്ലില്‍ പാക്കിസ്ഥാന്‍ താരങ്ങളെ കളിപ്പിക്കുന്നില്ലെന്നും പാക്കിസ്ഥാനെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ എന്നൊക്കെയായിരുന്നു പാക് ആരാധകരുടെ പ്രതികരണം. അവതാരകയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. കെ.എല്‍.രാഹുലിനേയും പുകഴ്ത്തിയതോടെ പാക് ആരാധകര്‍ വീണ്ടും അക്രമാസക്തരാകുമെന്നാണ് കരുതുന്നത്.

Ipl Pakistan Kl Rahul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: