വിൻഡീസിനെതിരായ ആദ്യ ടി20 പോരാട്ടത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ബാറ്റിങിലും ബോളിങിലും ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ എന്നാൽ ഫീൾഡിങ്ങിൽ കെ എൽ രാഹുലിന്റെ പ്രകടനം വലിയ വിമർശനമാണ് ഏറ്റുവാങ്ങുന്നത്.

തുടക്കത്തിൽ തന്നെ ഒന്നാം വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസിനെ സമ്മർദ്ദത്തിലാക്കിയ നിമിഷമായിരുന്നു അത്. വിൻഡീസ് ഇന്നിങ്സിലെ നാലാം ഓവറിലാണ് സംഭവം. ഖലീല്‍ അഹമ്മദ് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ ഷായ് ഹോപ്പ് സിംഗിളെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആശയക്കുഴപ്പത്തിനിടെ ഹെറ്റ്മയറും ഹോപ്പും ഒരേ എന്‍ഡിലേക്ക് ഓടിക്കയറുകയായിരുന്നു.

വളരെ അനായസമായി വിൻഡീസ് താരത്തെ പുറത്താക്കാൻ ലഭിച്ച അവസരം രാഹുൽ വളരെ അലസമാക്കി. പന്ത് എന്ത്ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ച രാഹുൽ അലക്ഷ്യമായി സ്ട്രൈക്ക് എൻഡിലേക്ക് എറിഞ്ഞു. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് ഉയർന്ന് ചാടിയെങ്കിലും പന്ത് കൈപിടിയിലൊതുക്കാൻ സാധിച്ചില്ല. എന്നാൽ പിന്നാലെ എത്തിയ മനീഷ് പാണ്ഡെയാണ് ബെയിൽസ് ഇളക്കിയത്. ഹോപ്പ് പുറത്താകുകയും ചെയ്തു.

അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിഞ്ഞ വിൻഡീസ് താരങ്ങളെക്കാൾ ഏറെ പഴികേട്ടതും ട്രോളിന് ഇരയായതും ഇന്ത്യൻ താരം രാഹുലാണ്. “വിൻഡീസിനെ നേരത്തെ പുറത്താക്കിയാൽ തനിക്ക് ബാറ്റിങിന് അവസാരം ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് രാഹുൽ അങ്ങനെ ചെയ്തത്”, “അത് രാഹുലിന്റെ മിടുക്കല്ല, മനീഷ് പാണ്ഡെയുടേതാണ്” ഇത്തരത്തിൽ രാഹുലിനെ പരിഹസിക്കുകയാണ് ട്രോളന്മാർ.

നേരത്തെയും രാഹുൽ പലവട്ടം ട്രോളന്മാർക്ക് ഇരയായിട്ടുണ്ട്. വിലയേറിയ റിവ്യൂ സിസ്റ്റം എഷ്യകപ്പിലും ടെസ്റ്റിലുമെല്ലാം വെറുതെ നഷ്ടപ്പെടുത്തിയ താരം അന്നും വലിയ വിമർശനമാണ് ഏറ്റുവാങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ