scorecardresearch

ആ കാലത്ത് മംഗലാപുരത്ത് എവിടെ സുഷി? രാഹുലിന്റെ ഡയറ്റ് പ്ലാൻ ഇങ്ങനെ

KL Rahul's Diet Plan: പഞ്ചസാര ഒഴിവാക്കും. പഞ്ചസാര കഴിക്കാറേയില്ല എന്ന് പറയാഞ്ഞാൽ അത് കള്ളമാവും. പഞ്ചസാര നിയന്ത്രിക്കാൻ ശ്രമിക്കും. അതുപോലെ ഗോതമ്പും

KL Rahul's Diet Plan: പഞ്ചസാര ഒഴിവാക്കും. പഞ്ചസാര കഴിക്കാറേയില്ല എന്ന് പറയാഞ്ഞാൽ അത് കള്ളമാവും. പഞ്ചസാര നിയന്ത്രിക്കാൻ ശ്രമിക്കും. അതുപോലെ ഗോതമ്പും

author-image
Sports Desk
New Update
KL Rahul Sushi

Source: KL Rahul, Instagram

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരിൽ ഒരാളാണ് കെ എൽ രാഹുൽ. ഫിറ്റ്നസ് ഇങ്ങനെ നിലനിർത്തുന്നതിനുള്ള തന്റെ ഡയറ്റ് എങ്ങനെയാണ് എന്ന് വെളിപ്പെടുത്തുകയാണ് വിക്കറ്റ് കീപ്പർ ബാറ്റർ. രാഹുലിന്റെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങൾ മുട്ടയും ദോശയുമാണെങ്കിലും വിദേശത്താണെങ്കിൽ പോലും താൻ ഉപേക്ഷിക്കാത്ത ഒരു ശീലത്തെ കുറിച്ചും രാഹുൽ വെളിപ്പെടുത്തുന്നു. ഹ്യൂമൻസ് ഓഫ് ബോംബെക്ക് വേണ്ടി ജതിൻ സപ്രൂവിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. 

Advertisment

സുഷി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഭവങ്ങൾ കഴിച്ച് വളർന്ന കളിക്കാരനെപ്പോലെയാണ് രാഹുലിനെ കാണുമ്പോൾ തോന്നുന്നതെന്ന് ജതിൻ പറഞ്ഞപ്പോഴാണ് മംഗലാപുരത്ത് വളരുന്ന സമയത്തെ തൻ്റെ ലളിതമായ ഭക്ഷണക്രമത്തെക്കുറിച്ച് രാഹുൽ വെളിപ്പെടുത്തിയത്. "ഏത് സുഷി? മംഗലാപുരത്ത് ആ കാലത്ത് എവിടെ നിന്ന് സുഷി ലഭിക്കും? നീർ ദോശയും ബിരിയാണിയുമാണ് കഴിച്ചിരുന്നത്! എൻ്റെ ഭക്ഷണം വളരെ ലളിതമാണ്," രാഹുൽ പറഞ്ഞു.

Also Read: ഗംഭീറിനും ഇന്ത്യക്കും അഭിമാന പോരാട്ടം; ഗുവാഹത്തിയിൽ ലഞ്ചിന് മുൻപ് ടീ ബ്രേക്ക്; മത്സരം കാണാൻ വഴി ഇങ്ങനെ

"കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ഞാൻ ഏറെ ശ്രദ്ധിക്കും. പഞ്ചസാര  ഒഴിവാക്കും. പഞ്ചസാര കഴിക്കാറേയില്ല എന്ന് പറയാനാവില്ല. പഞ്ചസാര നിയന്ത്രിക്കാൻ ശ്രമിക്കും. ഗോതമ്പ് ഒഴിവാക്കാറുണ്ട്.  ഗോതമ്പും പൂർണ്ണമായും ഒഴിവാക്കുന്നു എന്നല്ല. ഇടയ്ക്ക് ചിലപ്പോൾ ഞാൻ പിസ്സ കഴിക്കും. പക്ഷേ എനിക്ക് ഒരു ദിവസത്തെ കലോറി കണക്കുണ്ട്. അതെല്ലാം നിയന്ത്രിക്കാൻ ഞാൻ ശ്രമിക്കും. ഇനി എനിക്ക് എന്തെങ്കിലും കഴിക്കാൻ തോന്നിയാൽ പോലും ആ ഡയറ്റ് പ്ലാനിന് ഉള്ളിൽ നിന്ന് നിയന്ത്രിക്കാൻ ശ്രമിക്കും. എനിക്ക് എന്റെ ഇന്ത്യൻ ഭക്ഷണം ഏറെ ഇഷ്ടമാണ്," രാഹുൽ കൂട്ടിച്ചേർത്തു.

Advertisment

Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്

"രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശയോ ഭുർജിയോ മുട്ടയോ അതുപോലുള്ള വിഭവങ്ങളോ ആയിരിക്കും. ഇന്ത്യയിൽ എൻ്റെ വീട്ടിലാണെങ്കിൽ ഞാൻ ആഴ്ചയിലെ ആറ് ദിവസവും ദോശയും മുട്ടയുമാവും ബ്രേക്ക്ഫാസ്റ്റായി കഴിക്കുക. ഏതെങ്കിലും തരത്തിലുള്ള മുട്ട വിഭവം, അല്ലെങ്കിൽ എഗ്ഗ് ദോശയൊക്കെയാണ് ഉണ്ടാക്കുക. പ്ലെയിൻ ദോശയോടൊപ്പം ഒരു ഭുർജിയോ മറ്റോ." 

"എഗ്ഗ്‌സ് ബെനഡിക്റ്റ് മുതൽ ഓംലെറ്റ്, സ്പാനിഷ് ഓംലെറ്റ്, സ്‌ക്രാംബിൾഡ് എഗ്ഗ്‌സ്, ഭുർജി എന്നിങ്ങനെ എനിക്ക് തോന്നുന്ന ഏതെങ്കിലും ഓരോ ദിവസം ഉണ്ടാക്കും. കാർബോഹൈഡ്രേറ്റിന് വേണ്ടി ഞാൻ ഇന്ത്യയിലാണെങ്കിൽ ദോശ കഴിക്കും. വിദേശത്താണെങ്കിൽ ചിലപ്പോൾ ഞാൻ ഗ്ലൂട്ടൻ രഹിത ടോസ്റ്റ് കഴിക്കും. രാവിലെ കുറച്ച് ബെറികളും പഴങ്ങളും അണ്ടിപ്പരിപ്പും ഒരു പ്രോട്ടീൻ മിശ്രിതവും ഞാൻ കഴിക്കാറുണ്ട്. അതാണ് എൻ്റെ പ്രഭാതഭക്ഷണം. ലളിതം," രാഹുൽ പറഞ്ഞു.

Also Read: നാളത്തേക്ക് ടിക്കറ്റ് എടുത്ത 60,000 കാണികളോട് ക്ഷമ ചോദിക്കുന്നു; തൂക്കിയടിക്ക് പിന്നാലെ ട്രാവിസ് ഹെഡ്

"ഞാൻ ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും ഉച്ചഭക്ഷണം ഇന്ത്യൻ ആയിരിക്കും. എവിടെയായിരുന്നാലും എനിക്ക് ഇന്ത്യൻ ഭക്ഷണം കഴിച്ചേ മതിയാകൂ. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ ഞാൻ കൃത്യമായി കണക്കാക്കും. പരിശീലനം ഇല്ലാത്ത ദിവസങ്ങളിലും മത്സരം ഇല്ലാത്ത ദിവസങ്ങളിലും ഞാൻ 150 ഗ്രാം കാർബോഹൈഡ്രേറ്റ് കണക്കാക്കി ചോറ് കഴിക്കും." 

"അത്താഴത്തിനും ഇതുപോലെ തന്നെയാവും. കൂടാതെ 200 മുതൽ 250 ഗ്രാം വരെ പ്രോട്ടീൻ കഴിക്കും. എൻ്റെ ഇഷ്ടപ്പെട്ട പ്രോട്ടീൻ കടൽ വിഭവങ്ങളാണ്. സീഫുഡ് ഒരുപാട് ഇഷ്ടമാണ്. ചിലപ്പോൾ മട്ടൺ, ലാംബ് എന്നിവയും കഴിക്കാറുണ്ട്. ഞാൻ കഴിക്കുന്ന മാംസങ്ങൾ ഈ രണ്ടെണ്ണം മാത്രമാണ്. ചിക്കനോ മറ്റ് മാംസങ്ങളോ കഴിക്കാറില്ല. 250 ഗ്രാം മാംസവും കൂടാതെ 150 ഗ്രാം അല്ലെങ്കിൽ 200 ഗ്രാം പച്ചക്കറികളും കഴിക്കും." 

"ഇന്ത്യൻ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ ഏത് കറിയും കഴിക്കും. ഇത് കഴിക്കാം ഇത് കഴിക്കാൻ പാടില്ല എന്ന രീതിയിലുള്ള നിയന്ത്രണങ്ങളൊന്നുമില്ല. പക്ഷേ  ചിലപ്പോൾ ഉരുളക്കിഴങ്ങ് ഒഴിവാക്കാൻ ശ്രമിക്കും. അത്താഴത്തിന് കൂടുതൽ ലഘുവായ കോണ്ടിനെന്റൽ രീതിയിലുള്ള വിഭവങ്ങളായിരിക്കും," രാഹുൽ പറഞ്ഞു.

Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു

Kl Rahul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: