Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

കോഹ്‌ലിയെക്കാൾ ബഹുദൂരം മുന്നിൽ; രാഹുൽ റെക്കോർഡ് തകർത്തു

ഐപിഎല്ലിൽ കേവലം 76 ഇന്നിങ്സുകളിൽ രണ്ട് സെഞ്ചുറി അടക്കം 2,808 റൺസാണ് രാഹുൽ നേടിയിട്ടുള്ളത്

KL Rahul, കെഎല്‍ രാഹുല്‍, Virat Kohli, വിരാട് കോഹ്ലി, Rahul breaks Kohli's record, KL Rahul batting, KL Rahul innings, IPL, IPL Updates, Latest Sports News, IE Malayalam, ഐഇ മലയാളം

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ ഓരോന്നായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തകര്‍ക്കുന്നുണ്ട്. എന്നാല്‍ കോഹ്ലിയുടെ റെക്കോര്‍ഡും മറികടക്കുകയാണ് കെ.എല്‍.രാഹുല്‍. ട്വന്റി 20 ക്രിക്കറ്റില്‍ വേഗത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നാഴികക്കല്ലാണ് രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചത്. വലം കൈയ്യന്‍ ബാറ്റ്സ്മാന് വേണ്ടി വന്നത് കേവലം 143 ഇന്നിങ്സുകള്‍ മാത്രമായിരുന്നു. കോഹ്ലി ഈ നേട്ടം കൈവരിച്ചത് 167 ഇന്നിങ്സില്‍ നിന്നാണ്.

നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കോഹ്ലി തന്നെയാണ്. 187 ഇന്നിങ്സുകളില്‍ നിന്ന് 5949 റണ്‍സാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍ കോഹ്ലിയേക്കാള്‍ വേഗത്തില്‍ രാഹുലിത് മറകടക്കുമെന്നാണ് വിലയിരുത്തല്‍. വെറും 76 ഇന്നിങ്സില്‍ നിന്ന് 2,808 റണ്‍സ് 29 കാരനായ രാഹുല്‍ നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

Read More: സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്; റയൽ അത്ലറ്റിക്കോയെ മറികടന്നു

2021 ഐപിഎല്‍ സീസണില്‍ ഇതുവരെ 161 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ തന്നെ 91 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ പഞ്ചാബ് തിരിച്ചടി നേരിടുകയാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടു. ഇന്നലെ ചെന്നൈയില്‍ നടന്ന കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒമ്പത് വിക്കറ്റിനാണ് പഞ്ചാബിനെ കീഴടക്കിയത്.

“ചെന്നൈയിലെ സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയാണ് വേണ്ടത്. 10-15 റണ്‍സ് കുറവായിരുന്നു ഞങ്ങള്‍ നേടിയത്. ബോളര്‍മാര്‍ നന്നായി പരിശ്രമിച്ചു. ഡേവിഡ് വാര്‍ണറിനെയോ ജോണി ബെയര്‍സ്റ്റോയെയോ പുറത്താക്കി സമ്മര്‍ദം ചെലുത്തുകയായിരുന്നു ലക്ഷ്യം. പക്ഷെ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനായില്ല. തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ,” ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം രാഹുല്‍ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kl rahul becomes the fastest to score 5000 t20 runs

Next Story
സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്; റയൽ അത്ലറ്റിക്കോയെ മറികടന്നുReal Madrid, റയല്‍ മാഡ്രിഡ്, FC Barcelona, ബാഴ്സലോണ, Athletico Madrid, അത്ലറ്റിക്കോ മാഡ്രിഡ്, Spanish League ,സ്പാനിഷ് ലീഗ്, Juventus, Cristiano Ronaldo, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, Lionel Messi, Football News, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com