scorecardresearch
Latest News

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 സീരീസ്: കെഎൽ രാഹുലും അക്സർ പട്ടേലും പുറത്ത്

വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ

KL Rahul

2022 ഫെബ്രുവരി 16 മുതൽ കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയിൽ നിന്ന് വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെയും ഓൾറൗണ്ടർ അക്സർ പട്ടേലിനെയും ഒഴിവാക്കി.

ബുധനാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ രാഹുലിന് ഇടത് കാലിൽ പരിക്കേറ്റിരുന്നു. അതേസമയം അടുത്തിടെ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ച് ആരോഗ്യം വീണ്ടെടുക്കുകയാണ്.

കൂടുതൽ ചികിത്സയ്ക്കായി ഇരു താരങ്ങളും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും.

ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി ഋതുരാജ് ഗെയ്‌ക്‌വാദിനെയും ദീപക് ഹൂഡയെയും പകരക്കാരായി തിരഞ്ഞെടുത്തു.

ഇന്ത്യയുടെ ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, വാഷിംഗ്ടൺ സുന്ദർ, സിറാജ്, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ദീപക് ഹൂഡ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kl rahul and axar patel ruled out of t20i series against west indies