KKR vs RR IPL 2019 Live Updates:്മുന്‍ നിര പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വന്നതോടെ ഉത്തരവാദിത്വത്തോടെ കളിച്ച മധ്യനിരയുടെ കരുത്തില്‍ രാജസ്ഥാന് റോയല്‍സിന് മൂന്ന് വിക്കറ്റ് വിജയം. കൊല്‍ക്കത്തയുയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലാണ് രാജസ്ഥാന് നേടിയത്.
നായകന് രഹാനെ 34 റണ്‍സെടുത്ത് പുറത്തായെങ്കിലും മുന്‍നിരയിലെ മറ്റാരും നിലയുറപ്പിച്ചില്ല. മധ്യനിരയില്‍ റിയാന്‍ പരാഗും ശ്രേയസ് ഗോപാലും ചേര്‍ന്ന് രാജസ്ഥാനെ തിരികെ കൊണ്ടു വരികയായിരുന്നു. 47 റണ്‍സെടുത്ത പരാഗാണ് ടോപ്പ് സ്കോറര്‍. ബാറ്റ് സ്റ്റമ്പില്‍ കൊണ്ട് നിര്‍ഭാഗ്യകരമായ രീതിയാലണ് പരാഗ് പുറത്തായത്. അവാസന റണ്‍സടക്കം 27 റണ്‍സ് നേടി ജോഫ്ര ആര്‍ച്ചറും മികച്ച പ്രകടനം പുറത്തെടുത്തു.
നായകന് ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട കൊല്‍ക്കത്തയെ മധ്യനിരയുടെ കൂട്ടുപിടിച്ച് നായകന് തിരികെ കൊണ്ടു വരികയായിരുന്നു. ഏഴ് ഫോറും ഒമ്പത് സിക്സുമടക്കം 97 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. 21 റണ്‍സെടുത്ത നിതീഷ് റാണയാണ് രണ്ടാമതുള്ളതെന്നത് തന്നെ ദിനേശിന്റെ ഇന്നിങ്സിന്റെ പ്രധാന്യം വ്യക്തമാക്കുന്നതാണ്.
ജോഫ്ര ആർച്ചറുടെ സിക്സിലൂടെ രാജസ്ഥാന് ജയം
നിർഭാഗ്യകരം. ബാറ്റ് സ്റ്റംപില്‍ കൊണ്ട് റിയാന്‍ പരാഗ് (47) പുറത്ത്, സ്കോർ 167-7
രാജസ്ഥാന്റെ മധ്യനിരയുടെ ചെറുത്തു നില്‍പ്പ് തുടരുന്നു. 18 ഓവറില്‍ 158-6 എന്ന നിലയിലാണ്.
15 ഓവർ പിന്നിട്ടപ്പോള്‍ രാജസ്ഥാന് 122-5 എന്ന നിലയിലാണ്
14-ാം ഓവറില്‍ രാജസ്ഥാന് 100 കടന്നു, സ്കോർ 100-5. പരാഗും ഗോപാലുമാണ് ക്രീസിലുള്ളത്. ജയിക്കാന്‍ 40 പന്തില്‍ 76 റണ്‍സ് വേണം
രാജസ്ഥാന് അഞ്ചാം വിക്കറ്റ് നഷ്ടമായി. ബിന്നി (11) പുറത്ത്. സ്കോർ 98-5
സ്മിത്ത് (2) പുറത്ത്. നരേനാണ് വിക്കറ്റെടുത്തത്. ഏഴ് ഓവർ പിന്നിട്ടപ്പോള്‍ രാജസ്ഥാന് 63-3 എന്ന നിലയിലാണ്.
രണ്ട് ഓവറില്‍ രാജസ്ഥാന് 17-0 എന്ന നിലയിലാണ്
രാജസ്ഥാന് മറുപടി ബാറ്റിങ് ആരംഭിച്ചു. രഹാനെയും സഞ്ജുവും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നു
കൊല്‍ക്കത്ത ഇന്നിങ്സ് അവസാനിച്ചു. നായകന് ദിനേശ് കാർത്തിക്കിന്റെ 97 റണ്‍സിന്റെ കരുത്തില്‍ കൊല്‍ക്കത്ത 175-6 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.
കൊല്‍ക്കത്ത ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്. സ്കോർ 142-6 എന്ന നിലയിലാണ്.
കാർലോസ് ബ്രാത്ത്വെയ്റ്റ് (6) പുറത്ത്, സ്കോർ 130-6
ദിനേശ് കാർത്തിക് അർധ സെഞ്ചുറി കടന്നു.
ദിനേശ് കാർത്തിക്കിന്റെ ചെറുത്തു നില്‍പ്പിന്റെ കരുത്തില്‍ കൊല്‍ക്കത്ത 100 കടന്നു. സ്കോർ 113-4
സുനില്‍ നരേന് (11) പുറത്ത്. റണ്‍ ഔട്ടാവുകയായിരുന്നു. സ്കോർ 81-4
10 ഓവർ പിന്നിട്ടപ്പോള്‍ കൊല്‍ക്കത്ത 50 കടന്നു, കാർത്തിക്കും നരേനും ക്രീസിലുണ്ട് സ്കോർ 59-3
കൊല്‍ക്കത്തയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. നിതീഷ് റാണ (21) പുറത്തായി. ശ്രേയസ് ഗോപാലാണ് വിക്കറ്റെടുത്തത്, സ്കോർ 42-3
അഞ്ചാം ഓവറിലെ അവസാന പന്തിൽ ശുഭ്മാൻ ഗില്ലിനെ കളത്തിൽ നിന്ന് മടക്കി വരുൺ ആരോൺ. ക്ലീൻ ബൗള്‍ഡ്!. 14 റൺസുമായി ഗിൽ പുറത്ത്.
അഞ്ച് ഓവർ പൂർത്തിയായപ്പോൾ കൊൽക്കത്തയുടെ സ്കോർ 31/2
അഞ്ചാം ഓവറിലെ നാലാം പന്തിൽ ഫോർ. ശുഭ്മാൻ ഗില്ലാണ് ഫോർ നേടിയത്. വരുൺ ആരോണാണ് രാജസ്ഥാനായി പന്തെറിയുന്നത്.
നാല് ഓവർ പൂർത്തിയായപ്പോൾ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് നേടിയിട്ടുണ്ട്.
നാലാം ഓവറിലെ അഞ്ചാം പന്തിൽ ഫോർ നേടി കൊൽക്കത്തയുടെ റാണ
നാലാം ഓവറിലെ ആദ്യ പന്തിൽ ഫോർ സ്വന്തമാക്കി ശുഭ്മാൻ ഗിൽ
മത്സരം മൂന്ന് ഓവർ പൂർത്തിയായപ്പോൾ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എടുത്തിട്ടുണ്ട്.
ആദ്യ ഓവറില്‍ കൊല്‍ക്കത്തയ്ക്ക് വിക്കറ്റ് നഷ്ടം. സ്കോർ ബോർഡില്‍ ഒരു റണ്‍ പോലും എഴുതിച്ചേർക്കും മുന്നെ ലിന്നിനെ വരുണ്‍ ആരോണ്‍ പുറത്താക്കി
കളി ആരംഭിച്ചു. നരേനു പകരം ശുബ്മാന് ഗില്ലാണ് കൊല്‍ക്കത്തയ്ക്കായി ലിന്നിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത്
ടോസ് നേടിയ രാജസ്ഥാന് ബോളിങ് തിരഞ്ഞെടുത്തു