scorecardresearch

തകർത്തടിച്ച് ആർസിബി; സോൾട്ടിന് അർധ ശതകം

വിരാട് കോഹ്ലിയുടെ 400-ാമത്തെ ഐപിഎൽ മത്സരമാണ് ഇന്നത്തേത്. കെകെആറും ആർസിബിയും തമ്മിൽ വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം

വിരാട് കോഹ്ലിയുടെ 400-ാമത്തെ ഐപിഎൽ മത്സരമാണ് ഇന്നത്തേത്. കെകെആറും ആർസിബിയും തമ്മിൽ വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
IPL 2025, KKR vs RCB LIVE

IPL 2025, KKR vs RCB

IPL 2025, KKR vs RCB: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎൽ പൂരത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. വൈകിട്ടോടെ ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് ആരവങ്ങൾ നിറയും. കൊൽക്കത്ത നൈറ്റ്റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ ഏഴര മുതലാണ് ഉദ്ഘാടന മത്സരം ആരംഭിക്കുക. 

Advertisment

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെ പ്രകടനങ്ങളോടെയാണ് ഐപിഎൽ ഉദ്ഘാടന ചടങ്ങുകൾ. വമ്പൻ താരങ്ങൾ അണിനിരക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ദിഷ പടാനിയും ശ്രേയ ഘോഷാലും അവതരിപ്പിക്കുന്ന പരിപാടി ഉദ്ഘാടന ചടങ്ങുകൾക്ക് നിറം പകരും. 

  • Mar 22, 2025 22:13 IST

    ഓപ്പണിങ് സഖ്യത്തെ പിരിച്ച് വരുൺ

    ആർസിബിക്കായി വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞ ഓപ്പണിങ് സഖ്യത്തെ ഒടുവിൽ പിരിച്ച് കൊൽക്കത്ത. അർധ ശതകം നേടിയ ഫിൽ സോൾട്ടിനെ വരുൺ ചക്രവർത്തിയാണ് വീഴ്ത്തിയത്. ദേവ്ദത്ത് പടിക്കലിനെയാണ് ആർസിബി ഇംപാക്ട് പ്ലേയറായി ഇറക്കിയിരിക്കുന്നത്. 



  • Mar 22, 2025 21:50 IST

    ബോളമാരെ തലങ്ങും വിലങ്ങും പറത്തി ആർസിബി

    കൊൽക്കത്തയ്ക്ക് എതിരെ ആർസിബിക്ക് മികച്ച തുടക്കം. നാല് ഓവറിലേക്ക് എത്തിയപ്പോൾ ആർസിബി സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 58ൽ എത്തി. ഫിൽ സോൾട്ട് ആണ് കൊൽക്കത്ത ബോളമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നത്



  • Advertisment
  • Mar 22, 2025 21:17 IST

    10 ഓവറിൽ 67 റൺസ് മാത്രം; ആർസിബിക്ക് 175 റൺസ് വിജയ ലക്ഷ്യം

    രഹാനെയും നരെയ്നും ചേർന്ന് നൽകിയ തുടക്കം മുതലെടുക്കാൻ പിന്നെ വന്ന കൊൽക്കത്ത ബാറ്റർമാർക്ക് സാധിച്ചില്ല. അവസാന 10 ഓവറിൽ 67 റൺസ് മാത്രമാണ് ആർസിബി വഴങ്ങിയത്. ആറ് വിക്കറ്റും വീഴ്ത്തി. ഇതോടെ സീസണിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് ജയിക്കാൻ വേണ്ടത് 175 റൺസ്. 



  • Mar 22, 2025 20:53 IST

    റസലും റിങ്കുവും തുടരെ വീണ് മടങ്ങി

    16 ഓവറിലേക്ക് കളി എത്തുമ്പോഴേക്കും സ്കോർ ഉയർത്താനുള്ള ശ്രമത്തിന് ഇടയിൽ കൂറ്റനടിക്കാരായ റിങ്കു സിങ്ങിനേയും റസലിനേയും കൊൽക്കത്തയ്ക്ക് തുടരെയുള്ള ഓവറുകളിൽ നഷ്ടമായി. മൂന്ന് വിക്കറ്റ് പിഴുത് ക്രുനാൽ പാണ്ഡ്യ കൊൽക്കത്തയെ അലോസരപ്പെടുത്തി. 



  • Mar 22, 2025 20:19 IST

    25 പന്തിൽ കൊൽക്കത്ത ക്യാപ്റ്റന് അർധ ശതകം

    കൊൽക്കത്ത ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്നെ ആഘോഷമാക്കി രഹാനെ. 25 പന്തിൽ നിന്ന് രഹാനെ അർധ ശതകം കണ്ടെത്തി. സിക്സ് പറത്തിയാണ് രഹാനെ അർധ ശതകം തികച്ചത്. രഹാനെയ്ക്കൊപ്പം നരെയ്നും സ്കോറിങ്ങിന്റെ വേഗം കൂട്ടിയപ്പോൾ കൊൽക്കത്ത 10 ഓവറിൽ തന്നെ സ്കോർ 100ന് അടുത്തെത്തിച്ചു



  • Mar 22, 2025 20:02 IST

    പവർപ്ലേയിൽ തീപാറും ബാറ്റിങ്ങുമായി രഹാനെ

    ആദ്യ ഓവറിൽ ഡികോക്കിനെ നഷ്ടമായെങ്കിലും പവർപ്ലേയിൽ മികച്ച സ്കോർ കണ്ടെത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത. രഹാനെ 16 പന്തിൽ നിന്ന് 39 റൺസ് നേടിക്കഴിഞ്ഞു. കരുതലോടെയാണ് നരെയ്ന്റെ ബാറ്റിങ്.

     



  • Mar 22, 2025 19:50 IST

    തകർത്തടിച്ച് രഹാനെ

    ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ രഹാനെ റാസിഖിന് എതിരെ തുടരെ ഫോറും സിക്സും പറത്തി. റാസിഖിന്റെ ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമാണ് രഹാനെയിൽ നിന്ന് വന്നത്



  • Mar 22, 2025 19:36 IST

    ആദ്യ ഓവറിൽ വിക്കറ്റ് പിഴുത് ഹെയ്സൽവുഡ്

    ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് പിഴുത് ആർസിബി ബോളർ ഹെയ്സൽവുഡ്. കൊൽക്കത്ത ഓപ്പണർ ഡികോക്കിനെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഹെയ്സൽവുഡ് വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിച്ചു. 



  • Mar 22, 2025 19:33 IST

    18-ാം സീസണിലെ ആദ്യ പന്ത് ഹെയ്സൽവുഡിൽ നിന്ന്

    ഐപിഎൽ 2025 സീസണിലെ ആദ്യ പന്ത് എറിഞ്ഞത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയൻ താരം ഹെയ്സൽ വുഡ്. ഡികോക്ക് ആണ് സീസണിലെ ആദ്യ പന്ത് നേരിട്ടത്. ആദ്യ പന്ത് ഡോട്ട് ബോൾ ആയപ്പോൾ രണ്ടാം പന്തിൽ ഡികോക്ക് ബൗണ്ടറി കണ്ടെത്തി. 



  • Mar 22, 2025 19:29 IST

    കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പ്ലേയിങ് ഇലവൻ

    ഡി കോക്ക്(വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, രഹാനെ, (ക്യാപ്റ്റൻ), റിങ്കു സിങ്, രഘുവൻഷി, സുനിൽ നരെയ്ൻ, റസൽ, രമൺദീപ് സിങ്, സ്പെൻസർ, ഹർഷിത് റാണ, വരുൺ



  • Mar 22, 2025 19:28 IST

    ആദ്യ പോരിലെ ആർസിബി പ്ലേയിങ് ഇലവൻ

     

    വിരാട് കോഹ്ലി, ഫിൽ സോൾട്ട്(വിക്കറ്റ് കീപ്പർ), രജത് പാടിദാർ(ക്യാപ്റ്റൻ), ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, റാസിഖ് സലാം, സുയാഷ് ശർമ, ഹെയ്സൽവുഡ്, യഷ് ദയാൽ



  • Mar 22, 2025 19:18 IST

    സീസണിലെ ആദ്യ ടോസ് ആർസിബിക്ക്

    ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ ടോസ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്. ടോസ് നേടിയ ആർസിബി ബോളിങ് തിരഞ്ഞെടുത്തു. ഐപിഎൽ ഉദ്ഘാടന ചടങ്ങിന് ശേഷം ഏഴ് മണിക്കാണ് ടോസ് നടക്കേണ്ടിയിരുന്നത്. എന്നാൽ നിശ്ചിത സമയത്തിൽ നിന്ന് 15 മിനിറ്റ് വൈകിയാണ് ടോസ് നടന്നത്. 



  • Mar 22, 2025 19:04 IST

    ഐപിഎൽ വേദിയിൽ കോഹ്ലിയെ ചേർത്തുപിടിച്ച് ഷാരൂഖ്

    ഐപിഎൽ ഉദ്ഘാടന വേദിയിൽ ബെംഗളൂരു താരം വിരാട് കോഹ്ലിയെ ചേർത്തുപിടിച്ച് നടൻ ഷാരൂഖ് ഖാൻ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം.

     



  • Mar 22, 2025 18:54 IST

    ഷാരുഖിനൊപ്പം ചുവടുവെച്ച് കോഹ്ലി

    ഐപിഎൽ ഉദ്ഘാടന ചടങ്ങിൽ ഷാരൂഖ് ഖാനൊപ്പം നൃത്തം വെച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം റിങ്കു സിങ്. പിന്നാലെ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ഊഴമായിരുന്നു. കിങ് ഖാനൊപ്പം കോഹ്ലി ചുവടുവെച്ചതോടെ ആരാധകർക്ക് അത് ഇരട്ടി മധുരമായി.



  • Mar 22, 2025 18:43 IST

    കൊൽക്കത്തയിൽ പഞ്ചാബി താളം നിറച്ച് കരൺ

    ഷാരൂഖ് ഖാനും ശ്രേയാ ഘോഷാലിനും ദിഷാ പടാനിക്കും പിന്നാലെ പഞ്ചാബി ഗായകൻ കരൺ ആണ് ഈഡൻ ഗാർഡൻസിനെ ആവേശത്തിൽ നിറയ്ക്കാൻ എത്തിയത്. കരണിന്റെ പഞ്ചാബി ഗാനങ്ങൾക്കൊപ്പം ഈഡൻ ഗാർഡൻസ് താളം പിടിച്ചു. 



  • Mar 22, 2025 18:34 IST

    10 ഫ്രാഞ്ചൈസികൾക്കും വേണ്ടി ശ്രേയാ ഘോഷാൽ

    10 ഐപിഎൽ ഫ്രാഞ്ചൈസികൾക്കുമായി ഓരോ ഹിറ്റ് ഗാനങ്ങൾ പാടിയാണ് ശ്രേയാ ഘോഷാൽ ഉദ്ഘാടന ചടങ്ങിൽ ആരാധകരെ കയ്യിലെടുത്തത്. പിന്നാലെ ദിഷാ പടാനിയുടെ തീ പടർത്തുന്ന നൃത്ത ചുവടുകളും വന്നതോടെ ഐപിഎൽ പതിനെട്ടാം സീസണിന് വർണാഭമായ തുടക്കം



  • Mar 22, 2025 18:23 IST

    ഗ്യാലറിയെ ഇളക്കി മറിച്ച് ഷാരൂഖും ശ്രേയയും

    ഐപിഎൽ ഉദ്ഘാടന ചടങ്ങ് കളറാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഉടമ കൂടിയായ ഷാരൂഖ് ഖാൻ ആണ് ആദ്യം ഈഡൻ ഗാർഡൻസിൽ ആരാധകർക്ക് മുൻപിലേക്ക് എത്തിയത്. ഐപിഎൽ പതിനെട്ടാം വാർഷികത്തിൽ ഹൃദയം തൊടുന്ന വാക്കുകളാണ് കിങ് ഖാനിൽ നിന്ന് വന്നത്.  പിന്നാലെ ഹിറ്റ് ബോളിവുഡ് ഗാനങ്ങളുമായി ശ്രേയാ ഘോഷാലും സംഘവും ഗ്യാലറിയെ ഇളക്കി മറിച്ചു. 



  • Mar 22, 2025 17:55 IST

    കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ആർസിബി മത്സരം ലൈവ് സ്ട്രീം എവിടെ?

    കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ആർസിബി മത്സരം ലൈവായി ടെലിവിഷനിൽ സ്റ്റാർ സ്പോർട്സിൽ കാണാം. ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീം ഉണ്ടാവും. 



  • Mar 22, 2025 17:54 IST

    റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സാധ്യത ഇലവൻ: 

    വിരാട് കോഹലി, ഫിൽ സോൾട്ട്, രജത് പാടിദാർ, ക്രുനാൽ പാണ്ഡ്യ, ജിതേഷ് ശർമ, ലിവിങ്സ്റ്റൺ, ടിം ഡേവിഡ്, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ഹെയ്സൽവുഡ്, സുയാഷ് ശർമ

    ആർസിബി ഇംപാക്ട് താരങ്ങൾ:ദേവ്ദത്ത് പടിക്കൽ, സ്വസ്തിക ചികര, സുയാഷ് ശർമ



  • Mar 22, 2025 17:54 IST

    കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സാധ്യത ഇലവൻ

    ഡികോക്ക്(വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിങ്ക്യാ രഹാനെ, വെങ്കടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദീപ് സിങ്, ഹർഷിത് റാണ, നോർക്കിയ, വൈഭവ് അറോറ, വരുൺ ചക്രവർത്തി

    കെകെആർ ഇംപാക്ട് താരങ്ങൾ: രഘുവൻഷി, ചേതൻ സക്കറിയ, മായങ്ക് മർക്കാൻഡെ, അങ്കുൽ റോയ്, ലവ്നിത് സിസോദിയ



Kolkata Knight Riders Royal Challengers Bangalore IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: