ഇന്ത്യ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങേണ്ടിവന്നതിനു കാരണം വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ജയിക്കേണ്ടിയിരുന്ന മത്സരം തങ്ങൾ നഷ്‌ടപ്പെടുത്തുകയായിരുന്നെന്ന് ധോണി പറഞ്ഞു.

“മധ്യ ഓവറുകളിലെ ബാറ്റ്‌സ്‌മാൻമാരുടെ പ്രകടനം സാഹചര്യത്തിനനുസരിച്ച് ഉയർന്നില്ല. കൊൽക്കത്തയെ കൂറ്റൻ സ്‌കോറിലേക്ക് എത്തിക്കാതെ ബോളർമാർ നിയന്ത്രിച്ചു. എന്നാൽ, ബോളർമാരുടെ ഭാഗത്തുനിന്നുണ്ടായ മികച്ച പ്രകടനം ബാറ്റ്‌സ്‌മാൻമാരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. ഷെയ്‌ൻ വാട്‌സൺ മികച്ച തുടക്കം നൽകി. എന്നാൽ, മധ്യ ഓവറുകളിൽ ബാറ്റ്‌സ്‌മാൻമാർ നിരാശപ്പെടുത്തി. ആർക്കും വേണ്ടത്ര ഉയരാൻ സാധിച്ചില്ല. തുടർച്ചയായി വിക്കറ്റുകൾ നഷ്‌ടമാകുകയും ചെയ്‌തു. മധ്യ ഓവറുകളിൽ ഞങ്ങളുടെ ബാറ്റിങ് മികച്ചതായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. കൊൽക്കത്തയെ 160 ൽ ഒതുക്കിയത് ബോളർമാരുടെ മികവാണ്. അവസാന മൂന്ന് ഓവറുകളിൽ റൺസ് അടിച്ചുകയറ്റാൻ സാധിക്കാത്തത് വിനയായി.” ധോണി പറഞ്ഞു.

Read Also: ലോകകപ്പ് പ്രതീക്ഷകളുമായി മെസിയും സംഘവും; അർജന്റീന നാളെ ഇക്വഡോറിനെതിരെ

ധോണിയടക്കമുള്ള മധ്യനിര അമ്പേ പരാജയപ്പെട്ടതാണ് ചെന്നെെ സൂപ്പർ കിങ്‌സിന് വൻ തിരിച്ചടിയായത്. ഒരു സമയത്ത് ചെന്നെെ അനായാസ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, മധ്യ ഓവറുകളിലെ ബാറ്റ്‌സ്‌മാൻമാരുടെ പ്രകടനം നിരാശപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 167 റൺസാണ് നേടിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാനായത്. ചെന്നൈക്ക് വേണ്ടി ഷെയ്ൻ വാട്സൺ അർദ്ധ സെഞ്ച്വറി നേടി. 40 പന്തിൽ നിന്നാണ് വാട്സൺ 50റൺസ് എടുത്ത് പുറത്തായത്. ഡുപ്ലസിസ് 17ഉം അമ്പാട്ടി റായുഡു 30ഉം നായകൺ ധോണി 11 റൺസ് നേടി. സാം കറൺ 17റൺസ് നേടി പുറത്തായി.രവീന്ദ്ര ജഡേജ പുറത്താകാതെ21 റൺസും കേദാർ ജാദവ് ഏഴ് റൺസും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook