Latest News

റണ്‍മല താണ്ടാനാവാതെ രാജാക്കന്മാര്‍; കൊല്‍ക്കത്തയ്‌ക്കെതിരെ പൊരുതി തോറ്റ് പഞ്ചാബ്

പഞ്ചാബിനായി ലോകേഷ് രാഹുല്‍ 66 റണ്‍സ് നേടിയപ്പോള്‍ നായകന്‍ അശ്വിന്‍ 22 പന്തില്‍ നിന്നും 45 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല

ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഏറ്റവും വലിയ സ്‌കോര്‍ നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ 31 റണ്‍സിന് പരാജയപ്പെടുത്തി. 246 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് 8 നഷ്ടത്തില്‍ 214 റണ്‍സ് എടുക്കാനേ ആയുള്ളൂ.

പഞ്ചാബിനായി ലോകേഷ് രാഹുല്‍ 66 റണ്‍സ് നേടിയപ്പോള്‍ നായകന്‍ അശ്വിന്‍ 22 പന്തില്‍ നിന്നും 45 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 36 പന്തില്‍ നിന്നും 75 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് നരേന്‍ പുറത്തെടുത്തത്. ഒമ്പത് ഫോറും നാല് സിക്‌സുമായി കളം നിറഞ്ഞാടിയാണ് നരേന്‍ പുറത്തായത്. ആന്‍ഡ്രു ടൈയുടെ പന്തില്‍ ലോകേഷ് രാഹുലിന്റെ ക്യാച്ചിലാണ് നരേന്‍ പുറത്താകുന്നത്. എന്നാല്‍ അപ്പോഴേക്കും കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. അര്‍ധസെഞ്ചുറിയുമായി നായകന്‍ ദിനേശ് കാര്‍ത്തിക്കും കത്തിക്കയറി. 50 റണ്‍സെടുത്താണ് നായകന്‍ പുറത്തായത്.

ഓപ്പണര്‍ ക്രിസ് ലിന്‍ 27 റണ്‍സും 14 പന്തില്‍ നിന്നും 31 റണ്‍സുമായി ആന്ദ്രേ റസലും കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ വേഗത കൂട്ടി. നിശ്ചിത ഓവറില്‍ 245 റണ്‍സാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.

അതേസമയം, കിങ്‌സ് ഇലവനായി ആന്‍ഡ്രു ടൈ നാല് വിക്കറ്റ് വീഴ്ത്തി. അവസാന പന്തുകളില്‍ യുവതാരം ഷുബ്മാന്‍ ഗില്ലും കൊല്‍ക്കത്തയ്ക്കായി നിറഞ്ഞാടിയതോടെയാണ് കൊല്‍ക്കത്തന്‍ സ്‌കോര്‍ 245 ല്‍ എത്തിയത്.

നേരത്തെ ടോസ് നേടിയ പഞ്ചാബ് നായകന്‍ അശ്വിന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ അശ്വിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നരേനും കാര്‍ത്തിക്കും റസലുമെല്ലാം തകര്‍ത്താടുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kkr get back to winning ways beat kxip by 31 runs in indore

Next Story
വീണ്ടും കൊടുങ്കാറ്റായി നരേന്‍; കൊല്‍ക്കത്തയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com