Latest News

വന്നു…കണ്ടു…കീഴടക്കി…!

മഞ്ഞപ്പടയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ഉഗാണ്ടൻ താരം കിസീറ്റോ

തുടർതോൽവികളിൽ വിറങ്ങലിച്ച കേരള ബ്ലാസ്റ്റേഴ്സിന് പുതുജീവൻ നൽകി ഉഗാണ്ടൻ താരം കെസിറോൺ കിസീറ്റോ. മധ്യനിരയിൽ കളിമെനയാൻ ഭാവനാശേഷിയുള്ള ഒരു മിഡ്ഫീൽഡറുടെ വിടവാണ് കിസീറ്റോ നികത്തിയിരിക്കുന്നത്. പൂനെ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് ഈ ചെറുപ്പക്കാരനാണ്.

ഉഗാണ്ടൻ ക്ലബായ വൈപേഴ്സ് എഫ്സിക്കും കെനിയൻ ക്ലബായ എഎഫ്സി ലിയോപാർഡിനും വേണ്ടി ബൂട്ടു കെട്ടിയ ശേഷമാണ് കിസിറ്റോ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സീസണിന്റെ തുടക്കത്തിൽ തന്നെ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നുവെങ്കിലും ലിയോപാർഡുമായുള്ള കരാറിലെ ചില വ്യവസ്ഥകൾ കാരണമാണ് കൈമാറ്റം വൈകിയത്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതിഹാസ താരം ഡിമിറ്റർ ബെർബറ്റോവാണ പലകളിയിലും മധ്യനിരക്കാരനായത്. ഭാവനപൂർണ്ണമായ നീക്കങ്ങൾ മെനയാൻ മധ്യനിരയിൽ കളിച്ച ഒരു താരത്തിനും കഴിഞ്ഞിരുന്നില്ല. എന്നാൽ മികച്ച വേഗതയും പന്തടക്കവും കൈമുതലായുള്ള കിസീറ്റോ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കേളിശൈലി അടിമുടി മാറുകയായിരുന്നു.

എതിർ പ്രതിരോധനിരയെ പിളർക്കുന്ന കിസീറ്റോയുടെ പാസിങ്ങ് മികവാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്നലെ സമനില ഗോൾ സമ്മാനിച്ചത്. കിസീറ്റോ നൽകിയ അളന്ന് കുറിച്ച പാസിൽ പെക്കൂസൻ നൽകിയ ക്രോസാണ് സിഫ്നീയോസ് പൂനെ വലയിൽ എത്തിച്ചത്. പന്തു സ്വീകരിക്കാനും അതു കൃത്യ സമയത്ത് സഹതാരങ്ങൾക്ക് ഡെലിവർ ചെയ്യാനുമുള്ള കഴിവ്, ഡീപ് ലയിംഗ് മിഡ്ഫീൽഡർക്കു വേണ്ട പൊസിഷനിങ്ങ്, വിഷൻ എല്ലാം തനിക്കുണ്ടെന്നു താരം കാണിച്ചു തന്നു.

കിസീറ്റോയുടെ മികവ് സമ്മാനിച്ച പുതുജീവനിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ.അവശേഷിക്കുന്ന മത്സരങ്ങളിൽ വിജയം നേടിക്കൊണ്ട് പ്ലെഓഫിലേക്ക് മുന്നേറാമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കണക്ക്കൂട്ടുന്നത്. 3 ഹോം മത്സരങ്ങൾ ഉൾപ്പടെ 10 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി കളിക്കാനുള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kizron kizito stars for kerala blasters

Next Story
​അജിൻങ്ക്യ രഹാനയോട് ചിറ്റമ്മനയം
The moderation of comments is automated and not cleared manually by malayalam.indianexpress.com