/indian-express-malayalam/media/media_files/uploads/2023/08/lUIS.jpg)
ലുയിസ് റുബിയാലെസ്
ഫിഫ വനിത ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് താരം ജെന്നി ഹെര്‍മോസൊയെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലസിനെതിരെ അച്ചടക്ക നടപടി. ഫിഫയുടെ അച്ചടക്ക സമിതി നടപടി ആരംഭിച്ചതായി ഫിഫ ലൂയിസിനെ അറിയിച്ചു.
താരങ്ങള്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിക്കുന്നതിനിടെയായിരുന്നു ലൂയിസിന്റെ പ്രവൃര്‍ത്തി. സംഭവത്തില്‍ സ്പെയിനിലും ആഗോള തലത്തിലും വിമര്‍ശനമുണ്ടായി. ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഹെര്‍മോസോയും പ്രതികരിച്ചിരുന്നു.
ഈ സംഭവം ഫിഫ ഡിസിപ്ലിനറി കോഡിന്റെ ആർട്ടിക്കിൾ 13 ഖണ്ഡിക 1, 2 എന്നിവയുടെ ലംഘനമാകാമെന്ന് ഫിഫ അറിയിച്ചു.
കോഡിലെ ആർട്ടിക്കിൾ 13, കളിക്കാരുടെയും ഒഫീഷ്യലുകളുടെയും "അധിക്ഷേപകരമായ പെരുമാറ്റം", പ്രത്യേകിച്ച് "മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാന നിയമങ്ങൾ ലംഘിക്കൽ", "കായികരംഗത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറൽ" എന്നിവ കൈകാര്യം ചെയ്യുന്നു.
തന്നെ വിമര്‍ശിച്ചവരെ വിഡ്ഢികള്‍ എന്നായിരുന്നു ലൂയിസ് വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് വീഡിയോ സന്ദേശത്തിലൂടെ ലൂയിസ് സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു.
“ലോകകപ്പ് നേടിയതിന്റെ സന്തോഷത്തില്‍ സംഭവിച്ചതാണ്. ഞാന്‍ അദ്ദേഹവും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ടീമിലെ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഒരിക്കലും മോശമായി തോന്നിയിട്ടില്ല,” ഹെര്‍മോസൊ പറഞ്ഞു.
ലൂയിസ് മറ്റ് താരങ്ങളുടെ കവിളില്‍ ചുംബിക്കുന്നതും ചേര്‍ത്ത് നിര്‍ത്തുന്നതും മത്സരശേഷമുള്ള വീഡിയോകളില്‍ കാണാനാകും.
“വിവാദത്തിനായി മറ്റാരെയെങ്കിലും സമീപിക്കണം, ഞാനിപ്പോള്‍ ലോകചാമ്പ്യനാണ്, അതാണ് പ്രധാനം,” ഹെര്‍മോസൊ വ്യക്തമാക്കി.
കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏക ഗോളിന് കീഴടക്കിയാണ് സ്പെയിന്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഓള്‍ഗ കാര്‍മോണ 29-ാം മിനുറ്റിലാണ് സ്പെയിനിനായ് ലക്ഷ്യം കണ്ടത്. ചരിത്രത്തില്‍ ആദ്യമായാണ് സ്പെയിന്‍ വനിത ലോകകപ്പ് സ്വന്തമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us