ജയ്പൂര്‍: ജോസ് ബട്‌ലറുടെ വെടിക്കെട്ട് 95 റണ്‍സ് പ്രകടനത്തില്‍ ചെന്നൈയ്ക്ക് ഉറച്ച വിജയമായിരുന്നു നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് പടുത്തുയര്‍ത്തിയെങ്കിലും തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ച്വറിയിലൂടെ ബട്‌ലര്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മൈതാനത്ത് അവസാന ഓവര്‍ വരെ പിരിമുറക്കം നിറഞ്ഞു നിന്നെങ്കിലും പുറത്ത് ഗ്യാലറിയില്‍ കളിക്കും ചിരിക്കും യാതൊരു കുറവുമുണ്ടായിരുന്നില്ല. അതിനു കാരണം കളി കാണാനെത്തിയ താര പുത്രിമാരും പുത്രന്മാരുമായിരുന്നു.

ചെന്നൈ സുപ്പര്‍ കിങസ്‌ നായകന്‍ ധോണിയുടെ മകള്‍ സിവ, ഹര്‍ഭജന്റെ മകള്‍, റെയ്‌നയുടെ മകള്‍ ഗ്രാസിയമടക്കമുള്ള കുരുന്നുകള്‍ കളി കാണാനെത്തിയിരുന്നു. ഇടയ്ക്ക് കളി ചെന്നൈ കൈവിടുന്നു എന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുന്ന സാക്ഷിയുടെ കവിളില്‍ തലോടിയും ഉമ്മ നല്‍കിയും ആശ്വസിപ്പിക്കുന്ന സിവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.

സിവയുടെ ആശ്വാസപ്പെടുത്തല്‍ പക്ഷെ വെറുതെയായി. കളി ചെന്നൈ അവസാന ഓവറില്‍ പരാജയപ്പെട്ടു. അതേസമയം, തോല്‍വി ചെന്നൈയുടെ നിലയില്‍ മാറ്റമൊന്നും കൊണ്ടു വന്നിട്ടില്ല. നിലവില്‍ പോയിന്റ്‌ ടേബിളില്‍ രണ്ടാം സ്ഥാനത്തു തന്നെയാണ് ധോണിയുടെ ടീം. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്.

അതേസമയം, മല്‍സര ശേഷം ബോളര്‍മാരുടെ പിഴവിനെ പഴി ചൊല്ലിയ ധോണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈയുടെ വിന്‍ഡീസ് താരം ബ്രാവോ എറിഞ്ഞ പന്തിലായിരുന്നു ബട്‌ലര്‍ ധോണിയ്ക്ക് ക്യാച്ച് അവസരം നല്‍കിയത്. എന്നാല്‍ പന്ത് പിടിയിലൊതുക്കാന്‍ ധോണിയ്ക്ക് സാധിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പറഞ്ഞത് അനുസരിച്ച് ബോളര്‍മാര്‍ പന്തെറിയാത്തതാണ് തോല്‍വിക്ക്് കാരണമെന്നായിരുന്നു ധോണി മല്‍സരശേഷം പറഞ്ഞത്. ബോളര്‍മാര്‍ തോല്‍പ്പിച്ച് കളഞ്ഞെന്നും ധോണി പറഞ്ഞു. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സ്വന്തം പിഴവ് മറച്ച് വച്ചാണ് ധോണി ബോളര്‍മാരെ പഴി ചാരുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ