ഗ്ലാസ്ഗോ: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം കെ.ശ്രീകാന്തിന് വിജയത്തുടക്കം. റഷ്യൻ തീരം സെർഗി സിരാന്തിന് എതിരെ നടന്ന മത്സരത്തിലാണ് 21-13, 21-12 ന്റെ അനായാസ വിജയം നേടിയത്.

ആദ്യ ഗെയിമിൽ ഔരു ഘട്ടത്തിൽ 11-5 എന്ന സ്കോറിന് മുന്നിലായിരുന്ന ശ്രീകാന്ത് വളരെ വേഗത്തിലാണ് മത്സരത്തിൽ മുന്നേറിയത്. വെറും 12 മിനിറ്റിൽ ആദ്യ ഗെയിം 21-13 എന്ന സ്കോറിൽ ഇന്ത്യൻ താരം അവസാനിപ്പിച്ചു.

ഒന്നും നഷ്ടപ്പെടാനില്ലാത്ത വിധത്തിലാണ് കിഡാംബി ശ്രീകാന്തിനെതിരെ സിരാന്ത് രണ്ടാം മത്സരത്തിന് ഇറങ്ങിയത്. രണ്ടാം ഗെയിമിൽ പ്രതിരോധത്തിലായിരുന്നു ശ്രീകാന്തിഞെ ശ്രദ്ധ. സിരാന്തിഞെ ഭാഗത്ത് നിന്ന് ആക്രമണത്തിൽ ഉണ്ടായ പിഴവുകൾ പോയിൻ്റായി ശ്രീകാന്തിൻ്റെ പെട്ടിയിൽ വീണു. 18-10 ൻ്റെ മുന്നേറ്റം നേടിയ ശേഷമാണ് താരം വിജയത്തിലേക്ക് കുതിച്ചത്.

വെറും 28 മിനിറ്റിലാണ് ലോക ചാംപ്യൻഷിപ്പിലെ ആദ്യ മത്സരം ശ്രീകാന്ത് വിജയിച്ചത്. ഫ്രാൻസിൻ്റെ ലൂക്കാസ് കൂർവെയാണ് താരത്തിൻ്റെ അടുത്ത എതിരാളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ