ന്യൂഡൽഹി: ബാഡ്മിന്റൺ സൂപ്പർ താരം കിഡംബിശ്രീകാന്തിന് 2017 സ്വപ്ന വർഷമാണ്. 4 സൂപ്പർ സിരീയസ് കിരീടങ്ങൾ സ്വന്തമാക്കി വിസ്മയം തീർത്ത കിടംമ്പി ലോക റാങ്കിങ്ങിലും കുതിപ്പ് നടത്തിയിരിക്കുകയാണ്. ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കാണ് ശ്രീകാന്ത് ഉയർന്നിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും സ്ഥാനത്താണ് ശ്രീകാന്ത് എത്തിയിരിക്കുന്നത്. നിലവിൽ നാലാം സ്ഥാനത്തായിരുന്നു ശ്രീകാന്ത്.

ഈ സീസണിൽ ഇന്തോനേഷ്യൻ ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ, ഡെൻമാർക്ക് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നീ കിരീടങ്ങൾ ഇന്ത്യൻ താരത്തിനായിരുന്നു. ഫ്രഞ്ച് ഓപ്പൺ സൂപ്പർ സിരീസിൽ ജപ്പാന്രെ നിഷിമോട്ടൊയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ശ്രീകാന്ത് കിരീടം സ്വന്തമാക്കിയത്.

2015 ജൂ​ണി​ൽ മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യ​താ​ണ് ശ്രീകാന്തിന്റെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച നേ​ട്ടം. ചൈ​നീ​സ് താ​രം ലി​ൻ​ഡാ​നെ​യും കൊ​റി​യ​ൻ താ​രം സ​ൺ​വാ​ൻ ഹോ​യെ​യും പി​ന്ത​ള്ളി​യാ​ണ് ശ്രീ​കാ​ന്ത് ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook